‘ജീവിതം ഏറ്റവും വിലപ്പെട്ട സമ്മാനം’: ഗർഭഛിദ്രത്തിനെതിരെ മാർപാപ്പയുടെ പുതുവർഷ സന്ദേശം

02/01/25

ഗർഭാവസ്ഥ മുതൽ മരണം വരെ ജീവനെ ആദരിക്കാനും സംരക്ഷിക്കാനും സന്നദ്ധരാകണമെന്ന് ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ, വിശ്വാസികളോടു ഗർഭഛിദ്രം നിരസിക്കാനും ആവശ്യപ്പെട്ടു.

-------------------aud--------------------------------

സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പുതുവർഷ ശുശ്രൂഷകൾക്കു മാർപാപ്പ നേതൃത്വം നൽകി. ‘ജീവിതം ഏറ്റവും വിലപ്പെട്ട സമ്മാനമാണ്. ഗർഭം മുതൽ സ്വാഭാവിക മരണം വരെയുള്ള മനുഷ്യജീവന്റെ അന്തസ്സിനെ ആദരിക്കുമെന്ന ഉറച്ച പ്രതിജ്ഞ നാമെടുക്കണം. ഇതു പ്രത്യാശയോടെ ഭാവിയിലേക്കു ഉറ്റുനോക്കി ജീവിതം പരിപോഷിപ്പിക്കുന്നതിനു നമ്മെ സഹായിക്കും’– മാർപാപ്പ പറഞ്ഞു.  ഗർഭഛിദ്രത്തിനും ദയാമരണത്തിനുമെതിരായ സഭയുടെ നിലപാടിലൂന്നിയായിരുന്നു മാർപാപ്പയുടെ പുതുവർഷ സന്ദേശം. ബൽജിയത്തിലെ ഗർഭഛിദ്ര അനുകൂല നിയമത്തെ ഈയിടെ രൂക്ഷമായി വിമർശിച്ച മാർപാപ്പ, പ്രശ്നം പരിഹരിക്കാൻ വാടകക്കൊലയാളിയെ ഏൽപിക്കുംപോലെയാണു ഗർഭഛിദ്രമെന്നും അഭിപ്രായപ്പെട്ടിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu