യുകെയിൽ ജീവൻ അപകടത്തിലാക്കുന്ന ഗുരുതര വെള്ളപ്പൊക്കത്തിന് മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ ജനങ്ങൾ ജാഗ്രത പാലിക്കാൻ അറിയിപ്പ്. സോർ നദിയിൽ അലേർട്ട് പുറപ്പെടുവിച്ചതോടെ ഇവിടെ നിന്നുള്ള ആളുകളോട് ഒഴിഞ്ഞ് പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകൾക്കായി 190 മറ്റ് മുന്നറിയിപ്പുകളും, അലേർട്ടുകളുമാണ് നൽകിയിട്ടുള്ളത്.
-------------------aud--------------------------------
ലിങ്കൺഷയർ ഇഡെൻഹാമിലെ പ്രൈമറി സ്‌കൂളിൽ നിന്നും വിദ്യാർത്ഥികളെ വെള്ളക്കെട്ടിൽ നിന്നും രക്ഷപ്പെടുത്തേണ്ട സാഹചര്യം നേരിട്ടു. കുടുങ്ങിയ വിദ്യാർത്ഥികളെ എമർജൻസി സർവ്വീസുകളാണ് പുറത്തെത്തിച്ചത്. പിന്നീട് ഇവരെ സുരക്ഷിതമായി വീടുകളിലേക്ക് എത്തിക്കുകയായിരുന്നു. ശക്തമായ മഴയും, മഞ്ഞ് ഉരുകുന്നതും മൂലം പില്ലിംഗ് ലോക്ക് നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതായി കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ തന്നെ പ്രോപ്പർട്ടികളിൽ വെള്ളം കയറുന്നത് തുടരും. ബാരോ അപ്പോൺ സോറിന് സമീപമുള്ള പ്രോക്ടേഴ്‌സ് പ്ലഷർ പാർക്കാണ് ഏറ്റവും അപകടസാധ്യതയുള്ള സ്ഥലം. അടുത്ത 24 മണിക്കൂറിൽ ചെറിയ തോതിൽ മഴ തുടരുമെന്നാണ് പ്രവചനം. ബുധനാഴ്ച വരെ നദിയിൽ ജലനിരപ്പ് ഉയർന്ന തോതിൽ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. വെള്ളപ്പൊക്കം നേരിടുന്ന മേഖലകളിൽ എമർജൻസി സർവ്വീസുകൾ നൽകുന്ന ഉപദേശം പാലിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അഭ്യർത്ഥിച്ചു. ഇതിനിടെ ബ്രിട്ടനിലെ തണുത്തുറഞ്ഞ കാലാവസ്ഥയും തുടരുകയാണ്. ചില ഭാഗങ്ങളിൽ രാത്രിയിൽ താപനില -9 സെൽഷ്യസ് വരെ താഴ്ന്നു.
© Copyright 2025. All Rights Reserved