ദക്ഷിണാഫ്രിക്കയിലെ ആഴമേറിയ ഖനിക്കുള്ളിൽ മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന ഖനിത്തൊഴിലാളികൾ അതിജീവനത്തിനായി മനുഷ്യമാംസം ഭക്ഷിച്ചതായി റിപ്പോർട്ട്. ഖനിയിൽ കുടുങ്ങിക്കിടക്കുന്നവർ അതിജീവിക്കാനായി കൈകാലുകളിലെയും വാരിയെല്ലുകളുടെയും ഭാഗങ്ങൾ ഭക്ഷിക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കയിലെ ബഫൽസ്ഫോണ്ടെയ്ൻ ഗോൾഡ് ഖനിയിലാണ് ആയിരക്കണക്കിന് അനധികൃത തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്.
--------------------------------
ഖനനം അവസാനിപ്പിച്ച ഖനിക്കുള്ളിൽ സ്വർണം തേടിയാണ് ഇവർ ഇറങ്ങിയത്. അടുത്തിടെ, 324 ഖനിത്തൊഴിലാളികളെ പുറത്തെത്തിച്ചിരുന്നു. ഇതിൽ 78 പേർ മരിച്ചു. അധികൃതർ ആവശ്യപ്പെട്ടിട്ടും തൊഴിലാളികൾ പുറത്തിറങ്ങാൻ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് ഭക്ഷണം വിതരണം തടഞ്ഞുവെച്ചെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അനധികൃത ഖനനം, സ്വർണം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ പുറത്തിറക്കിയവർക്കെതിരെ ചുമത്തി. പുറത്തെത്തിയവരാണ് ഭീകരമായ അവസ്ഥ വിവരിച്ചത്.
ഉപജീവനത്തിനായി ,സ്വന്തം കാലുകൾ, കൈകൾ, വാരിയെല്ലുകൾ എന്നിവ മുറിച്ച് ഭക്ഷിച്ചുവെന്ന് തൊഴിലാളികൾ ദ ടെലിഗ്രാഫിനോട് പറഞ്ഞു. തൊഴിലാളികളിൽ നിന്ന് ചീഞ്ഞളിഞ്ഞ ദുർഗന്ധവും അവരിൽ നിന്ന് പുറപ്പെടുന്നുണ്ടെന്ന് രക്ഷാപ്രവർത്തകരിലൊരാൾ ബിബിസിയോട് പറഞ്ഞു. ഖനിക്കുള്ളിൽ മരിച്ചവരുടെ മാംസം ഭക്ഷിച്ചെന്നും ഇവർ പറയുന്നു. രാജ്യത്തെ അനധികൃത ഖനിത്തൊഴിലാളികളും പൊലീസും തമ്മിലുള്ള പ്രശ്നങ്ങൾക്കിടെയാണ് ഇത്രയും പേർ മരിച്ചത്.
© Copyright 2024. All Rights Reserved