ജോലിയിൽ ആദ്യ ദിനം മുതൽ തന്നെ സിക്ക് പേ ലഭിക്കാൻ ജോലിക്കാർക്ക് അവകാശം നൽകുന്ന പുതിയ നിയമങ്ങൾ പാസാക്കാൻ ലേബർ ഗവൺമെന്റ്. വ്യാഴാഴ്ച പ്രസിദ്ധീകരിക്കുന്ന പുതിയ മാറ്റങ്ങളിലൂടെ ഏഴ് മില്ല്യണിലേറെ ജനങ്ങൾക്ക് ഈ അവകാശം നൽകാമെന്നാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്.
-------------------aud--------------------------------
നിലവിൽ രോഗത്തിന്റെ നാലാം ദിനം മുതലാണ് സിക്ക് പേ നേടാൻ അനുമതിയുള്ളത്. ഇത് തിരുത്തിയുള്ള എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബിൽ അവതരിപ്പിക്കാനാണ് ലേബർ നീക്കം. ഒരു തലമുറ കണ്ട ഏറ്റവും വലിയ നീക്കമെന്നാണ് ലേബർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിന് പുറമെ പ്രൊബേഷൻ പിരീഡും കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പ്രൊബേഷൻ കാലാവധി രണ്ട് വർഷം വരെ നീളുന്നതാണ്. ഇത് ആറ് മാസമായി കുറയ്ക്കാനാണ് നടപടി വരിക. കൂടാതെ ജോലിയിൽ ആദ്യ ദിവസം തന്നെ മാന്യമല്ലാത്ത രീതിയിൽ പുറത്താക്കുന്നതിൽ നിന്നും സംരക്ഷണം നൽകും.
സ്ത്രീകൾക്ക് മറ്റേണിറ്റി പേ ആറ് മാസത്തിന് പകരം ആദ്യ ദിനം മുതൽ തന്നെ അപേക്ഷിക്കാൻ സാധിക്കുന്ന മാറ്റവും ഇതോടൊപ്പം വരുന്നുണ്ട്. പുതിയ അമ്മമാരെ അനാവശ്യമായി പുറത്താക്കുന്നതിൽ നിന്നും സംരക്ഷണം നൽകുമെന്നും മന്ത്രിമാർ വ്യക്തമാക്കി. എന്നാൽ കൂടുതൽ സിക്ക് പേ നൽകുന്നതിലൂടെ നഷ്ടമാകുന്ന തുക ചെറുകിട ബിസിനസ്സുകൾക്ക് നഷ്ടപരിഹാരമായി ഗവൺമെന്റ് നൽകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ഇതിന് പകരം ചില ഇളവുകൾ നൽകുമെന്നാണ് വാദം.
© Copyright 2024. All Rights Reserved