തൊഴിലാളി സൗഹാർദ്ദം കൂടുതലായി പ്രതിഫലിക്കുന്ന പുതിയ തൊഴിലവകാശ കരട് പ്രമേയത്തിന്റെ ഭാഗമായി, പുതിയൊരു നിർദ്ദേശം കൂടി. ജോലി സമയം കഴിഞ്ഞും തൊഴിലാളികളെ തുടർച്ചയായി ജോലിക്ക് വിളിച്ചാൽ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലുകളിൽ തൊഴിലുടമകൾ ആയിരക്കണക്കിന് പൗണ്ട് അധിക നഷ്ടപരിഹാരമായി നൽകേണ്ടി വരും. ഒരു ദിവസത്തെ ജോലി സമയം കഴിഞ്ഞാൽ പിന്നീട് ആ ദിവസം തൊഴിലുടമയിൽ നിന്നും വരുന്ന ഔദ്യോഗിക ഈമെയിൽ സന്ദേശങ്ങൾക്ക് പ്രതികരണം നൽകേണ്ട ബാദ്ധ്യത തൊഴിലാളിക്ക് ഇല്ലാതെയാക്കുന്നതാണ് പുതിയ നയം.
-------------------aud--------------------------------
പുതിയ നയം എങ്ങനെ നടപ്പിലാക്കാൻ ആകും എന്നാണ് സർക്കാർ ആലോചിക്കുന്നത്. അതിനായി ഉയർന്നു വന്ന നിർദ്ദേശങ്ങളിൽ ഒന്ന് ഉഭയ സമ്മതപ്രകാരം നിശ്ചയിച്ച ജോലി സമയം കഴിഞ്ഞ് ഒരു തൊഴിലുടമ തൊഴിലാളികളെ തുടർച്ചയായി ബന്ധപ്പെട്ടാൽ കനത്ത നഷ്ടപരി9ഹാരം നൽകണം എന്ന നിയമം കൊണ്ടു വരിക എന്നതാണ്. ലേബർ പാർട്ടി തയ്യാറാക്കിയ, തൊഴിലാളികൾക്കായുള്ള പുതിയ ഡീലിന്റെ ഭാഗമായി ഉയർന്നു വരുന്ന നിർദ്ദേശങ്ങളിൽ ഒന്നാണിത്.
സ്വിച്ച് ഓഫ് നയം എന്നറിയപ്പെടുന്ന ഈ നിർദ്ദേശം രാജാവിന്റെ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ഇതുമായി മുൻപോട്ട് പോകാൻ തന്നെയാണ് തീരുമാനം എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകുന്ന സൂചന. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സീറോ അവർ കരാറുകൾ നിരോധിക്കുകയും, വീടുകൾ 24/7 ഓഫീസുകൾ ആക്കുന്നത് തടയുകയും ചെയ്യുന്നതിനുള്ള നടപടികൾക്കൊപ്പം ഈ നിർദ്ദേശവും നിലവിൽ വന്നേക്കും.
നിലവിലെ നിയമങ്ങൾ അനുസരിച്ച്, തൊഴിൽ സമയത്തിനു ശേഷം തൊഴിലാളികളുമായി നിരന്തരം ബന്ധപ്പെടുന്നത് ഒരു ട്രിബ്യൂണലിന് സ്വയമേവ കേസെടുക്കുന്നതിനുള്ള അധികാരം നൽകുന്നില്ല എന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, പുതിയ നിർദ്ദേശം നിയമമായാൽ, കേസെടുക്കുന്നതിനു മാത്രമല്ല, അധിക നഷ്ടപരിഹാരം വിധിക്കുവാനും കഴിയും. എന്നാൽ, ഓരോ മേഖലയ്ക്കും പ്രത്യേകം പ്രത്യേകമായിട്ടായിരിക്കും ഇത് നടപ്പിൽ വരുത്തുക. അതുകൊണ്ടു തന്നെ ഓരോ മേഖലയിലെയും തൊഴിലുടെമകളും തൊഴിലാളികളും തമ്മിൽ ചർച്ച ചെയ്തായിരിക്കും ഇത് തീരുമാനിക്കുക.
© Copyright 2023. All Rights Reserved