സിറോ മലബാർ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിന്ന കുർബാന തർക്കത്തിന് താൽക്കാലിക പരിഹാരം. സഭാ നേതൃത്വവും അൽമായ മുന്നേറ്റവും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. പള്ളികളിൽ ഞായറാഴ്ചകളിൽ ഒരു കുർബാന സിനഡ് നിർദേശിച്ച രീതിയിൽ അർപ്പിക്കാനാണ് ഒടുവിൽ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ജനാഭിമുഖ കുർബാനയും തുടരുമെന്നും ചർച്ചയിൽ തീരുമാനമായി.
-------------------aud----------------------------
ഏകീകൃത കുർബാനയിൽ മാർപാപ്പയുടെ ഉത്തരവ് നടപ്പാക്കണമെന്ന് കഴിഞ്ഞ മാസവും സിനഡ് ആഹ്വാനം ചെയ്തിരുന്നു. മാർപാപ്പയുടെ നിർദേശം അനുസരിക്കണമെന്ന് സഭാംഗങ്ങളോട് മെത്രാൻമാരും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സഭയിലെ എല്ലാ ബിഷപ്പുമാരും ഇത് സംബന്ധിച്ച സർക്കുലറിലും ഒപ്പുവെച്ചിരുന്നു. ക്രിസ്മസ് ദിവസം മുതൽ തന്നെ സിനഡ് കുർബാന അർപ്പിച്ച് തുടങ്ങണമെന്ന് മാർപ്പാപ്പ ആവശ്യപ്പെട്ടിരുന്നു. രണ്ട് തവണ കത്തുകളിലൂടെ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തിൽ വീഡിയോ സന്ദേശത്തിലൂടെയും മാർപ്പാപ്പ ഇതേ ആവശ്യം മുന്നോട്ടു വെച്ചിരുന്നു.
© Copyright 2025. All Rights Reserved