പാർലമെന്റിൽ പലസ്തീൻ ബാഗുമായി എത്തിയതിൽ ബിജെപിയുടെ പ്രതിഷേധത്തെ സാധാരണ നിലയിലുള്ള പുരുഷാധിപത്യമായി മാത്രമാണ് കാണുന്നതെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി.
-----------------------------
താൻ എന്ത് വസ്ത്രം ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുകയെന്നും അവർ ചോദിച്ചു. സ്ത്രീകൾ എന്ത് ധരിക്കണമെന്ന് മറ്റുള്ളവർ തീരുമാനിക്കുന്നത് പുരുഷാധിപത്യമാണ്. അത് അംഗീകരിക്കുന്നില്ലെന്നും തനിക്ക് വേണ്ടത് താൻ ധരിക്കുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.ബാഗ് ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പ്രിയങ്ക മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചത്. ഇന്നലെയാണ് പ്രിയങ്ക ഗാന്ധി പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പാർലമെന്റിൽ എത്തിയത്. തോളിൽ തൂക്കിയ ബാഗിൽ പലസ്ത്രീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ മുറിച്ച തണ്ണിമത്തന്റെ ചിത്രവും പലസ്തീൻ എന്ന എഴുത്തും ഉണ്ടായിരുന്നു. കോൺഗ്രസ് അനുയായികൾ ഇതിനെ അനുകൂലിച്ചെങ്കിലും ബിജെപി എംപിമാർ വിമർശിച്ചിരുന്നു.
© Copyright 2025. All Rights Reserved