ഇന്ത്യയുടെ അഭിമാനപുത്രനാണ് രത്തൻ ടാറ്റയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രത്തൻ ടാറ്റയുടെ മരണത്തിൽ താനും ഇസ്രായേൽ ജനങ്ങളും ദുഃഖം പങ്കിടുകയാണെന്നും അദേഹം വ്യക്തമാക്കി. വ്യവസായി രത്തൻ ടാറ്റയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കുറിപ്പിലാണ് നെതന്യാഹു ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
-------------------aud--------------------------------
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ടാറ്റ പ്രവർത്തിച്ചിട്ടുണ്ട്. വലിയ ഹൃദയമുള്ള ഒരു മനുഷ്യനെയാണ് നഷ്ടപ്പെട്ടതെന്ന് രത്തൻ ടാറ്റയുടെ മരണത്തിൽ യു.എസ് അംബാസിഡർ എറിക് ഗാർസെറ്റിയും അനുശോചിച്ചു. താൻ അംബാസിഡറായി ചുമതലയേറ്റപ്പോൾ ആദ്യം ലഭിച്ച ആശംസകളിൽ ഒന്ന് രത്തൻ ടാറ്റയുടെ ഭാഗത്ത് നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ഫ്രാൻസ് ബന്ധം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച വ്യവസായിയാണ് രത്തൻ ടാറ്റയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞു. പ്രിയപ്പെട്ട സുഹൃത്തിനെയാണ് ഫ്രാൻസിന് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
© Copyright 2025. All Rights Reserved