മൈസൂരു വിമാനത്താവളത്തിന് പേരിടുന്നതിനെ ചൊല്ലി വിവാദം കൊഴുക്കുന്നു. ബെളഗാവി യിൽ നടന്ന നിയമസഭ ശൈത്യകാല സമ്മേളനത്തിൽ ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെയും കോൺഗ്ര സ് എം.എൽ.എ പ്രസാദ് അബ്ബയ്യയും മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുൽത്താൻ്റെ പേരിടണമെന്ന് ആവശ്യമുന്നയിച്ചതോടെയാണ് വിവാദത്തിൻ്റെ തുടക്കം. ഭവന-വഖഫ് മന്ത്രി ബി.ഇസെഡ്. സമീർ അഹമ്മ ദ് ഖാൻ ഇതിനെ പിന്തുണച്ചു. എന്നാൽ, ബി.ജെ.പി എം.എൽ.എമാർ ഒന്നടങ്കം എതിർത്തു.ടിപ്പുവിൻ്റെ പേ ര് ഏതെങ്കിലും പൊതുശൗചാലയത്തിനാണ് ഇടേണ്ടതെന്നായിരുന്നു വിദ്വേഷ പ്രചാരകനായ ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടിൽ യത്നാലിൻ്റെ പ്രതികരണം. മൈസൂരു വിമാനത്താവളത്തിന് മൈസൂ രുവിലെ ഭരണാധികാരിയായിരുന്ന നൽവാഡി കൃഷ്‌ണരാജ വഡിയാറുടെ പേര് നൽകണമെന്നും അദ്ദേ ഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വിമാനത്താവളങ്ങൾക്ക് കർണാടകയിലെ ചരിത്രപുരുഷന്മാരുടെ പേര് നൽകുന്നത് സം ബന്ധിച്ച ചർച്ചക്കിടെയായിരുന്നു സംഭവം. നാലു വിമാനത്താവളങ്ങളുടെ പേരുകൾ മാറ്റാൻ നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കിയെങ്കിലും മൈസൂരു വിമാനത്താവളത്തിൻ്റെ കാര്യത്തിൽ ചർച്ച ബ ഹളത്തിൽ കലാശിച്ചു. മംഗളൂരു വിമാനത്താവളത്തിന് പേരിടുന്നത് സംബന്ധിച്ചും തീരുമാനമായില്ല.
ടിപ്പു സുൽത്താൻ ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും 4000 ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചിട്ടുണ്ടെന്നും ബസനഗൗഡ പാട്ടീൽ പറഞ്ഞു. ടിപ്പു സുൽത്താൻ സ്വാതന്ത്ര്യസമരസേനാനിയല്ല, ഒ രു രാജാവുമാത്രമാണെന്ന് കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമി പ്പിച്ചു. എന്നാൽ, രാജ്യത്തിനുവേണ്ടി ജീവൻ ബലികഴിച്ച ഒരു രക്തസാക്ഷിയാണ് ടിപ്പു സുൽത്താനെന്നായി രുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. അദ്ദേഹം ഒരു മതേതരവാദിയായിരുന്നു. രാഷ്ട്രീയലാഭ ത്തിനുവേണ്ടി ഹിന്ദുത്വ സംഘടനകൾ അദ്ദേഹത്തെ മതഭ്രാന്തനായി ചിത്രീകരിക്കുകയാണ്. ടിപ്പു ബ്രിട്ടീഷു കാരുമായാണ് പോരാടിയതെന്നും ഹിന്ദുക്കളെ കൊലപ്പെടുത്തുകയോ ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുക യോ ചെയ്തിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
© Copyright 2024. All Rights Reserved