അഫ്ഗാനിസ്ഥാൻ പപ്പുവ ന്യൂഗിനിയയെ കീഴടക്കി മൂന്നാം ജയവുമായി സൂപ്പർ എട്ട് ഉറപ്പാക്കിയതും കിവികളുടെ പ്രതീക്ഷകൾ അവസാനിപ്പിച്ചു. ഗ്രൂപ്പ് സിയിൽ നിലവിൽ കിവികളാണ് അവസാന സ്ഥാനത്ത്. വെസ്റ്റ് ഇൻഡീസുമായാണ് അഫ്ഗാനു ഇനി മത്സരമുള്ളത്. ന്യൂസിലൻഡിനു ഉഗാണ്ട, പപ്പുവ ന്യൂഗിനിയ ടീമുകൾക്കെതിരെയുമാണ് ഇനിയുള്ള പോരാട്ടം. ഇത് രണ്ടും ജയിച്ചാലും കിവികൾക്ക് കാര്യമില്ല.
ആദ്യ രണ്ട് മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനോടും പിന്നാലെ വെസ്റ്റ് ഇൻഡീസിനോടും ന്യൂസിലൻഡ് പരാജയപ്പെട്ടിരുന്നു. ഇതാണ് അവർക്ക് തിരിച്ചടിയായത്.
© Copyright 2024. All Rights Reserved