ടി20 ലോകകപ്പിൽ വീണ്ടും വമ്പൻ അട്ടിമറി; ന്യൂസിലൻഡിനെ വീഴ്ത്തി അഫ്ഗാനിസ്ഥാൻ, ജയം 84 റൺസിന്

08/06/24

 ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ. അഫ്ഗാൻ ഉയർത്തിയ 159 റൺസ് പിന്തുടർന്ന ന്യൂസിലൻഡ് 15.2 ഓവറിൽ 75 റൺസിൽ ഓൾ ഔട്ടായി. 84 റൺസിനാണ് അഫഗാനിസ്ഥാന്റെ ജയം. 18 പന്തിൽ 18 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സും 17 പന്തിൽ 12 റൺസെടുത്ത മാറ്റ് ഹെന്റിയുമാണ് ന്യൂസിലൻഡ് നിരയിൽ രണ്ടക്കം കടന്നത്.

-------------------aud------------------------------

മറുപടി ബാറ്റിങ്ങിൽ ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ ന്യൂസിലൻഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഫിൻ അലനാണ് റൺസൊന്നും എടുക്കാതെ പുറത്തായത്. ഫാറൂഖിക്കായിരുന്നു വിക്കറ്റ്. പിന്നീട് 18 ന് രണ്ട്, 28-3,33-4,43-5,43-6, 57-7 എന്നിങ്ങനെ വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ന്യൂസിലൻഡ് 15.2 ഓവറിൽ എല്ലാവരും ഓൾ ഔട്ടാകുകയായിരുന്നു. 3.2 ഓവർ എറിഞ്ഞ് 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഫാറൂഖിയും നാലോവറിൽ 17 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ റാഷിദ് ഖാനുമാണ് ന്യൂസിലൻഡിനെ തകർച്ചയിലേക്ക് തള്ളിവിട്ടത്. ടോസ് നേടിയ ന്യൂസിലൻഡ് അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 56 പന്തിൽ 80 റൺസ് നേടിയ ഗർബാറിന്റെ മികച്ച ഇന്നിങ്‌സാണ് അഫ്ഗാന് കരുത്തായത്. 41 പന്തിൽ 44 റൺസ് നേടി ഇബ്രാഹിം സാദ്രാനും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. ഗർബാസും സാദ്രാനും ഒന്നാം വിക്കറ്റിൽ ചേർത്ത 103 റൺസ് കൂട്ടുകെട്ടാണ് അഫ്ഗാൻ ഇന്നിങ്‌സിന് നട്ടെല്ലായത്. കിവീസിനായി ബോൾട്ട്, ഹെന്റി എന്നിവർ രണ്ടും ഫൊർഗൂസൺ ഒരു വിക്കറ്റും നേടി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu