ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽ പാകിസ്ഥാന്റെ പേരില്ലെന്ന വിവാദത്തിൽ വ്യക്തത വരുത്തി ബിസിസിഐ. ആതിഥേയ രാജ്യമായ പാകിസ്ഥാന്റെ പേര് ജേഴ്സിയിൽ നിന്നു നീക്കം ചെയ്യുമെന്ന അഭ്യൂഹങ്ങൾ ബിസിസിഐ തള്ളി.
-------------------aud------------------------------
ടൂർണമെന്റ് ജേഴ്സി സംബന്ധിച്ചു രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു ഡ്രസ് കോഡ് മാനദണ്ഡമുണ്ട്. ഈ നിയമം ഇന്ത്യൻ ടീം പാലിക്കുമെന്നു ബിസിസിഐ വ്യക്തമാക്കി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ടീം ജേഴ്സിയിൽ ഉപയോഗിക്കേണ്ട ചാംപ്യൻസ് ട്രോഫി ലോഗോയിൽ പാകിസ്ഥാന്റെ പേരുണ്ട്. ഇതാണ് ഇന്ത്യ നീക്കം ചെയ്യുമെന്ന തരത്തിൽ പ്രചരിച്ചത്. ടൂർണമെന്റിനു മുന്നോടിയായുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പോകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും ബിസിസിഐ. ഫെബ്രുവരി 19 മുതലാണ് ചാംപ്യൻസ് ട്രോഫി പോരാട്ടങ്ങൾ. ഫെബ്രുവരി 16, 17 തീയതികളിലായി ഫോട്ടോ ഷൂട്ട്, പത്രസമ്മേളനം എന്നിവ നടക്കും. ഇതിൽ രോഹിത് പങ്കെടുക്കുന്ന കാര്യത്തിൽ ചർച്ചകൾ ഇതുവരെ നടന്നിട്ടില്ലെന്നു ബിസിസിഐ കൂട്ടിച്ചേർത്തു.
© Copyright 2024. All Rights Reserved