ടീം ഇന്ത്യ ജേഴ്സിയിൽ 'പാകിസ്ഥാൻ' വേണ്ട! ചാംപ്യൻസ് ട്രോഫിയിൽ പുതിയ വിവാദം

21/01/25

ഇന്ത്യയുടെ മത്സരങ്ങൾ നടത്തുന്നതു സംബന്ധിച്ച വിവാദങ്ങൾ അവസാനിച്ച് ചാംപ്യൻസ് ട്രോഫി പോരാട്ടങ്ങൾക്കു ടീമുകൾ ഒരുങ്ങുന്നു. ഇപ്പോൾ പുതിയ വിവാദമാണ് ഉയരുന്നത്. ചാംപ്യൻസ് ട്രോഫി പോരാട്ടങ്ങൾക്കുള്ള ജേഴ്‌സിയിൽ ആതിഥേയ രാജ്യമായ പാകിസ്ഥാന്റെ പേര് പ്രിന്റ് ചെയ്യരുതെന്ന ആവശ്യവുമായി ബിസിസിഐ രംഗത്തെത്തി. പിന്നാലെ ഇതിനെ എതിർത്ത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും വന്നതോടെയാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്.

-------------------aud------------------------------

'ബിസിസിഐ ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നു. ഇത് കളിയ്ക്ക് ഒട്ടും നല്ലതല്ല. ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് വരാൻ വിസമ്മതിച്ചു. ഉദ്ഘാടന ചടങ്ങിന് ഇന്ത്യ ക്യാപ്റ്റനെ അയയ്ക്കാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ ഇന്ത്യൻ ജേഴ്സിയിൽ ആതിഥേയ രാജ്യത്തിന്റെ (പാകിസ്ഥാൻ) പേര് അച്ചടിക്കാനും അവർ ആഗ്രഹിക്കുന്നില്ല എന്ന റിപ്പോർട്ടുകൾ ഉണ്ട്. ഐസിസി ഇക്കാര്യം അനുവദിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഐസിസി പാകിസ്ഥാനെ പിന്തുണയ്ക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു'- ഒരു പിസിബി അംഗം പ്രതികരിച്ചു.പാകിസ്ഥാനിൽ കളിക്കില്ലെന്ന ഇന്ത്യയുടെ തീരുമാനത്തിൽ മാറ്റം വന്നിരുന്നില്ല. ഇതോടെ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലാണ് അരങ്ങേറുന്നത്. ഹൈബ്രിഡ് മോഡലിനെ പാകിസ്ഥാൻ എതിർത്തെങ്കിലും ഐസിസി അതിനു പരിഗണന നൽകിയില്ല. ഇതോടെ പാകിസ്ഥാനു ഇക്കാര്യത്തിൽ വഴങ്ങേണ്ടി വന്നിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu