ഉപയോഗിച്ച് കൊണ്ടിരിക്കുന്ന സേവനങ്ങൾക്ക് പൊടുന്നനെ നിരക്ക് ഉയർത്തിയാൽ ഏത് ഉപഭോക്താവിനും നോവും. എന്നാൽ സേവനം തുടരേണ്ട ഗതികേട് മൂലം ഇത് സഹിക്കേണ്ടി വരികയും ചെയ്യും. ഈ അവസ്ഥ പല കമ്പനികളും പരമാവധി ദുരുപയോഗം ചെയ്യുകയാണ്. ഇതിന് തടയിടാൻ റെഗുലേറ്റർ ഓഫ്‌കോം രംഗത്തിറങ്ങിയിരിക്കുകയാണ്.
-------------------aud--------------------------------
വെള്ളിയാഴ്ച മുതൽ ഉപഭോക്താക്കൾക്ക് 'സർപ്രൈസ്' നൽകുന്ന പരിപാടിക്ക് വിലക്ക് ഏർപ്പെടുത്തുകയാണ് ഓഫ്‌കോം. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ആളുകളെ 'പൗണ്ടും, പെൻസും' അളന്ന് ഭാവിയിൽ വരാൻ സാധ്യതയുള്ള നിരക്ക് വർദ്ധനയെ കുറിച്ച് മുൻകൂറായി അറിയിച്ചിരിക്കണമെന്നാണ് നിബന്ധന വരുന്നത്. ടെലികോം മേഖലയിൽ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഈ വിധം കമ്പനികൾ പിഴിയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 17.3% വരെ കോൺട്രാക്ടുകൾക്ക് ഇടയിൽ വെച്ച് നിരക്ക് കൂട്ടുന്ന സ്ഥാപനങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ ഈ പരിപാടിക്ക് വിലക്ക് ഏർപ്പെടുത്തുന്ന ഓഫ്‌കോം നിരക്ക് വർദ്ധനയെ കുറിച്ച് കൃത്യമായ വിവരങ്ങൾ മുൻകൂറായി അറിയിക്കാനാണ് സ്ഥാപനങ്ങൾക്ക് ഉത്തരവ് നൽകുന്നത്.
ഈ വിധത്തിൽ ശതമാനം പറയാതെ എത്ര തുക ഉയരുമെന്ന് അറിയിക്കുന്നത് വഴി ഉപഭോക്താവിന് ഭാവിയിൽ എത്ര തുക അടയ്‌ക്കേണ്ടി വരുമെന്ന് വ്യക്തമാകുകയും, ആവശ്യത്തിന് അനുസരിച്ചുള്ള ഡീൽ തെരഞ്ഞെടുക്കാനും കഴിയുമെന്ന് ഓഫ്‌കോം വ്യക്തമാക്കി.
© Copyright 2024. All Rights Reserved