സ്ട്രീമിംഗ് സർവ്വീസുകൾ മാത്രം കാണുന്ന കുടുംബങ്ങൾക്കും ബി ബി സി ലൈസൻസ് ഫീ നിർബന്ധമാക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. നെറ്റ്ഫ്‌ലിക്സ്, ഡിസ്‌നി പ്ലസ് തുടങ്ങിയവയുടെ പ്രേക്ഷകരിലേക്കും കൂടി ലൈസൻസ് ഫീസ് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് മന്ത്രിമാർ ചർച്ച ചെയ്തതായി ബ്ലൂംബെർഗ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും വിവേകശൂന്യമായ ആശയം എന്നാണ്, സർക്കാരിന്റെ നീക്കത്തോട് ചിലർ പ്രതികരിച്ചിരിക്കുന്നത്.
-------------------aud--------------------------------
കൾച്ചർ, മീഡിയ, സ്പോർട്ട്‌സ് ഡിപ്പാർട്ട്‌മെന്റും പ്രധാനമന്ത്രിയുടെ ഓഫീസുമായാണ് ഇക്കാര്യത്തിൽ ചർച്ചകൾ നടന്നതെന്ന് ചില സ്രോതസുകളെ ഉദ്ധരിച്ചുകൊണ്ട് മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ ബി ബി സി ചാർട്ടർ 2027 ഡിസംബറിൽ അവസാനിക്കാനിരിക്കെ, നിലവിലെ ലൈസൻസിംഗ് സമ്പ്രദായത്തിനു ബദലായി മറ്റൊരു ഫണ്ടിംഗ് മാതൃകയെ കുറിച്ച് സർക്കാർ ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ നെറ്റ്ഫ്‌ലിക്സ്, ആമസോൺ പ്രൈം വീഡിയോ പോലുള്ള പ്ലാറ്റ് ഫോമുകളിൽ ഓൺ- ഡിമാൻഡ് പരിപാടികൾ കാണുവാൻ ടി വി ലൈസൻസിന്റെ ആവശ്യമില്ല. എന്നാൽ, ആളുകൾ ലൈവ് ടി വി പരിപാടികൾ കാണുകയോ സ്ട്രീം ചെയ്യുകയോ ചെയ്താൽ, ലൈസൻസ് ആവശ്യമാണ്. ബി ബി സിയിൽ പരസ്യങ്ങൾ അനുവദിച്ച് അതിലൂടെ വരുമാനമുണ്ടാക്കുക, സ്ട്രീമിംഗ് സർവ്വീസുകൾക്ക് നിശ്ചിത നികുതി ഏർപ്പെടുത്തുക, ബി ബി സി റേഡിയോ ഉപയോഗിക്കുന്നവരിൽ നിന്നും ചാർജ്ജ് ഈടാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഇക്കൂട്ടത്തിലുണ്ട്. അതല്ലെങ്കിൽ, നിലവിലെ ടി വി ലൈസൻസ് സമ്പ്രദായം തുടർന്നു പോകാനും സർക്കാരിന് തീരുമാനിക്കാം.
© Copyright 2024. All Rights Reserved