ടെസ്റ്റ് ക്രിക്കറ്റിൽ നാലാം ഇന്നിങ്‌സിൽ കൂടുതൽ റൺസ് നേടിയതിന്റെ റെക്കോർഡ് ഇംഗ്ലണ്ടിന്റെ സ്റ്റാർ ബാറ്റർ ജോ റൂട്ടിന്. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് ആണ് ജോ റൂട്ട് മറികടന്നത്.
-------------------aud------------------------------
ക്രൈസ്റ്റ് ചർച്ചിൽ നടന്ന ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരായ ഇംഗ്ലണ്ടിന്റെ വിജയകരമായ ചെയ്‌സിനിടെ പുറത്താകാതെ റൂട്ട് 23 റൺസ് നേടിയതോടെയാണ് സച്ചിന്റെ റെക്കോർഡ് പഴങ്കഥയായത്. സച്ചിന്റെ 1625 എന്ന റെക്കോർഡ് മറികടന്ന ജോ റൂട്ട് നാലാം ഇന്നിങ്‌സിൽ 1630 റൺസിൽ എത്തിനിൽക്കുകയാണ്. 60 നാലാം ഇന്നിംഗ്സുകളിൽ നിന്നാണ് സച്ചിൻ ഇത്രയും റൺസ് നേടിയത്. എന്നാൽ ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ റൂട്ട് വെറും 49 നാലാം ഇന്നിംഗ്സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.
© Copyright 2024. All Rights Reserved