എൻഎച്ച്എസ് സേവനങ്ങൾ നൽകുന്നതിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന പ്രശ്‌നമായിരുന്നു വിവിധ പരിശോധനകൾ നടത്തുന്നതിലെ വീഴ്ചകൾ. എക്‌സ് റേയും, സ്‌കാനും പോലുള്ളവ ലഭിക്കാൻ ആഴ്ചകൾ വേണ്ടിവരുന്ന അവസ്ഥയ്ക്ക് പരിഹാരമായാണ് കമ്മ്യൂണിറ്റി ഡയഗനോസ്റ്റിക് സെന്ററുകൾ സ്ഥാപിതമായത്. ഇത് ഗുണം ചെയ്യുന്നുവെന്നാണ് രോഗികളുടെ സർവ്വെ വ്യക്തമാക്കുന്നത്.
-------------------aud--------------------------------
എക്‌സ് റേ, സ്‌കാനുകൾ പോലുള്ള പ്രധാന ടെസ്റ്റുകൾ വേഗതത്തിൽ ലഭ്യമാക്കാനാണ് എൻഎച്ച്എസ് സിഡിഎസുകൾ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിൽ കഴിഞ്ഞ വർഷങ്ങളിലായി 160 സിഡിസികളാണ് പ്രവർത്തനം തുടങ്ങിയത്. രോഗികളെ പരിശോധിക്കാനും, രോഗങ്ങൾ വേഗത്തിൽ തിരിച്ചറിയാനും ഇതുവഴി സാധിക്കുന്നുണ്ട്. കമ്മ്യൂണിറ്റി ഡയഗനോസ്റ്റിക് സെന്ററുകൾ പോസിറ്റീവ് അനുഭവങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നതായി ഹെൽത്ത്‌വാച്ച് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ലൂസി അൻസാരി പറഞ്ഞു. തങ്ങൾക്ക് പരിശോധനകൾ വേഗത്തിൽ ലഭിക്കുന്നതിനെ രോഗികൾ പ്രശംസിച്ചപ്പോൾ, സേവനങ്ങൾ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നിടത്താണെന്നതാണ് ജനങ്ങൾക്ക് ഉപകാരമാകുന്നത്.
ജിപി സർജറികൾക്കും, അക്യൂട്ട് ആശുപത്രികൾക്കും പകരം സിഡിസികൾ ഷോപ്പിംഗ് സെന്ററുകളിലും, ഹെൽത്ത് സെന്ററുകളിലും, കമ്മ്യൂണിറ്റി ഷോപ്പുകളിലുമാണ് സ്ഥിതി ചെയ്യുന്നത്. കൊവിഡിന് ശേഷം സിടി, എംആർഐ സ്‌കാനുകൾക്കും, അൾട്രാസൗണ്ട്, ഇക്കോകാർഡിയോഗ്രാം എന്നിവയ്ക്കുള്ള കാത്തിരിപ്പ് ഏറിയതോടെയാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് സിഡിസികൾ സൃഷ്ടിച്ചത്.
© Copyright 2024. All Rights Reserved