കാനഡയിലെ ടൊറന്റോയിലെ പിയേഴ്‌സൺ വിമാനത്താവളത്തിൽ വീണ്ടും അപകടം. എയർ കാനഡ വിമാത്തിന് തീ പിടിച്ചതിനെ തുടർന്ന് അടിയര ലാൻഡിങ് നടത്തി. ബോയിങ് ഫ്‌ളൈറ്റ് എസി872 എന്ന വിമാനത്തിനാണ് പുറപ്പെട്ട് മിനിറ്റുകൾക്കകം തീ പിടിച്ചത്.
-------------------aud--------------------------------
രാത്രി 8:46 ന് വിമാനം പുറപ്പെട്ടെ വിമാനം മിനിറ്റുകൾക്കകം 9:50 ന് തിരിച്ചിറങ്ങി. വിമാനം പുറപ്പെടുമ്പോൾ വലത് എഞ്ചിനിൽ നിന്ന് തീ പടരുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ചെറിയ സ്‌ഫോടനത്തോടെ വിമാനത്തിന്റെ ടെയിൽ കത്തിനശിച്ചു. അതേസമയം വിമാനത്തിൽ ഉണ്ടായിരുന്ന 400 യാത്രക്കാർക്കും കാബിൻ ക്രൂവിനും പരിക്കുകളില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിച്ചതോടെ വൻ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് യാത്ര തടസപ്പെട്ട യാത്രക്കാർക്ക് ഇന്ന് രാത്രിയോടെ ടൊറന്റോയിൽ നിന്ന് പുറപ്പെടുന്ന മറ്റൊരു വിമാനത്തിൽ യാത്രയൊരുക്കുമെന്ന് എയർ കാനഡ അറിയിച്ചു. എഞ്ചിൻ കംപ്രസർ തകരാറാണ് തീപിടുത്തത്തിന് കാരണമായതെന്ന് എയർ കാനഡ പ്രതിനിധി പറഞ്ഞു. വിമാനം ഇറങ്ങിയ ശേഷം സാധാരണ ഓപ്പറേറ്റിംഗ് പ്രക്രിയകൾ അനുസരിച്ച് എയർപോർട്ട് റെസ്പോൺസ് വിമാനം പരിശോധിച്ചയായും അദ്ദേഹം വ്യക്തമാക്കി.
രണ്ടാഴ്ചയ്ക്കിടെ ടൊറന്റോ പിയേഴ്‌സൺ എയർപോർട്ടിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. മെയ് 27 ന്, ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ എഞ്ചിൻ തകരാർ സംഭവിച്ചതിനെ തുടർന്ന് വഴിതിരിച്ച് വിട്ടിരുന്നു.
© Copyright 2023. All Rights Reserved