ടോറി പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റുകളായ ടാംവര്‍ത്തിലും, മിഡ് ബെഡ്‌ഫോര്‍ഡ്ഷയറിലും വന്‍ വിജയം നേടി ലേബര്‍ പാര്‍ട്ടി. ഭരണകക്ഷിയ്ക്കു 'രാഷ്ട്രീയ ഭൂകമ്പം' സമ്മാനിച്ചാണ് രണ്ടിടത്തും ലേബറിന്റെ പടയോട്ടം. 1931 മുതല്‍ ടോറി പാര്‍ട്ടി മുറുകെപ്പിടിച്ചിരുന്ന മിഡ് ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ 13,872 വോട്ടുകള്‍ക്ക് അലിസ്റ്റര്‍ സ്‌ട്രാതേണ്‍ ആണ് പിടിച്ചെടുത്തത്. മണ്ഡലത്തിന്റെ നൂറ്റാണ്ട് നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ലേബര്‍ ഈ സീറ്റ് നേടന്നത് .
ടാംവര്‍ത്ത് സാറാ എഡ്വേര്‍ഡ് 11,719 വോട്ടുകള്‍ക്ക് ആണ് ടോറികളില്‍ സീറ്റ് പിടിച്ചെടുത്തത്. 1945 ന് ശേഷം ലേബറിലേക്ക് ചാഞ്ഞ മണ്ഡലമായി ഇത്.
ഒരു ദശകം പിന്നിട്ട ടോറി ഭരണത്തിലെ വീഴ്ചകള്‍ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കുന്നുണ്ട്. ലേബറിന് ലഭിക്കുന്ന ഓരോ സീറ്റും ടോറികള്‍ക്ക് തിരിച്ചടിയാണ്. രണ്ട് സുപ്രധാന മണ്ഡലങ്ങളിലെ തോല്‍വി പ്രധാനമന്ത്രി റിഷി സുനാകിന് കനത്ത തിരിച്ചടിയായി മാറും.
© Copyright 2023. All Rights Reserved