റിഷി സുനാകിന്റെ പിൻഗാമിയായി കൺസർവേറ്റിവ് പാർട്ടിയുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് കഴിഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെ ആയിരുന്നു വോട്ടെടുപ്പ്. ഫലം നാളെ (ശനിയാഴ്ച) അറിയാം. റോബർട്ട് ജെന്റിക്കും കെമി ബാഡ്‌നോക്കും ആയിരുന്നു അവസാന ഘട്ടത്തിലെത്തിയത്.
-------------------aud--------------------------------
നാലുമാസം നീണ്ട മാരത്തോൺ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്നലെ അവസാനിച്ചത്. പാർട്ടിക്കുള്ളിൽ അടിത്തട്ടിൽ വരെ ഏറെ അനുയായികളുള്ള ബാഡ്‌നോക്ക് വിജയിക്കും എന്ന് ചില രാഷ്ട്രീയ നിരീക്ഷകർ വിധിയെഴുതുമ്പോഴും, റോബർട്ട് ജെന്റിക്കിനെ അത്ര എളുപ്പത്തിൽ തള്ളിക്കളയാൻ ആകില്ല എന്നാണ് മറു വിഭാഗം പറയുന്നത്. രണ്ടുപേരും പാർട്ടിക്കുള്ളിലെ വലതു പക്ഷത്തെ പിന്തുണക്കുന്നവരാണ്. അതുകൊണ്ടു തന്നെ എതിർപക്ഷത്തെ വോട്ടുകളാകും നിർണ്ണായകമാവുക.
പാർട്ടി സമ്മേളനങ്ങളിൽ ഏറെ തിളങ്ങാൻ കഴിയാതെ പോയവരാണ് ജെന്റിക്കും ബേഡ്‌നോക്കുമെന്നതാണ് ശ്രദ്ധേയം. പാർട്ടി സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിൽ ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ക്ലെവർലി പുറത്തായത് അപ്രതീക്ഷിതമായിരുന്നു.
ആര് നേതൃസ്ഥാനത്തേക്ക് വന്നാലും വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. ജൂലൈ നാളൈണ് നടന്ന തിരഞ്ഞെടുപ്പിൽ ടോറി പാർട്ടി നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയായിരുന്നു. 24 ശതമാനത്തിൽ താഴെ വോട്ടുകളോടെ 121 സീറ്റുകളിൽ മാത്രമാണ് ടോറി പാർട്ടിയ്ക്ക് വിജയിക്കാനായത്.
© Copyright 2024. All Rights Reserved