ടോറികളുടെ നേതാവിനെ തെരഞ്ഞെടുക്കാനുള്ള യുദ്ധം മുറുകുമ്പോൾ ചരിത്രത്തിന്റെ തനിയാവർത്തനം ദൃശ്യമാവുകയാണ്. ബോറിസ് ജോൺസൺ രാജിവെച്ചൊഴിഞ്ഞപ്പോൾ നേതൃസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ, എം പി മാരുടെ വോട്ടിംഗിൽ ഏറെ മുന്നിട്ടു നിന്ന വെള്ളക്കാരനല്ലാത്ത ഋഷി സുനകിനെ പോലെ ഇത്തവണ എം പിമാരുടെ വോട്ടിംഗിൽ മുന്നിട്ട് നിൽക്കുന്നത് കറുത്ത വർഗ്ഗക്കാരനായ ജെയിംസ് ക്ലെവർലിയാണ്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന, മുൻ ഹോം സെക്രട്ടറിയും ഫോറിൻ സെക്രട്ടറിയുമായ ജെയിംസ് ക്ലെവർലി, മത്സരത്തിൽ മുന്നിട്ട് നിന്നിരുന്ന കെമി ബാഡ്‌നോക്കിനെയും റോബർട്ട് ജെന്റിക്കിനെയും പിന്തള്ളിയണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
-------------------aud--------------------------------
ഇന്നലെ ഉച്ചക്ക് നടന്ന ടോറി എം പിമാരുടെ മൂന്നാം വട്ട വോട്ടിംഗിൽ നില മെച്ചപ്പെടുത്തിയത് ക്ലെവർലി തന്നെയായിരുന്നു. കഴിഞ്ഞയാഴ്ച ബിർമ്മിംഗ്ഹാമിൽ നടന്ന പാർട്ടി സമ്മേളനത്തിൽ ക്ലെവർലി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇന്നലത്തെ വോട്ടിംഗ് കഴിഞ്ഞതോടെ മുൻ സെക്യൂരിറ്റി മന്ത്രി ആയിരുന്ന ടോമ്മ് ടുഗെൻഡട്ട് മത്സരത്തിൽ നിന്നും പുറത്തായി. മത്സരത്തിൽ നിന്നും പുറത്താകുന്ന മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം. ഇതോടെ അദ്ദേഹത്തിന്റെ മിതവാദികളായ അനുയായികൾ ഇന്ന് നടക്കുന്ന നാലാം ഘട്ട വോട്ടിംഗിൽ ക്ലെവർലിയെ പിന്തുണയ്ക്കും എന്നാണ് കരുതുന്നത്.
ഇന്ന് നാലാം ഘട്ട വോട്ടിംഗ് തീരുന്നതോടെ രണ്ട് പേർ മാത്രമായിരിക്കും മത്സരത്തിൽ ഉണ്ടാവുക. അതിനു ശേഷമുള്ള പാർട്ടി അംഗങ്ങളുടെ വോട്ടിംഗാണ് അടുത്ത തെരഞ്ഞെടുപ്പ് വരെ ആര് പാർട്ടിയെ നയിക്കനം എന്ന് തീരുമാനിക്കുന്നത്. പാർട്ടി സമ്മേളനങ്ങളിൽ ഏറെ തിളങ്ങാൻ കഴിയാതെ പോയ ജെന്റിക്കും ബേഡ്‌നോക്കുമാണ് നാലാം ഘട്ടത്തിൽ ക്ലെവർലിയുടെ എതിരാളികൾ. ഇതിൽ പാർട്ടി അംഗങ്ങൾക്കിടയിൽ ഏറെ പ്രിയങ്കരി ബേഡ്‌നോക്ക് തന്നെയാണ്. നവംബർ രണ്ടിന് നടക്കുന്ന വോട്ടിംഗിൽ പാർട്ടി അംഗങ്ങളായിരിക്കും ആര് നേതാവാകണം എന്നതിന് അന്തിമ തീരുമാനമെടുക്കുക.
എന്നാൽ, ഇന്നത്തെ നാലാം ഘട്ടത്തിൽ ബേഡ്‌നോക്കിനേക്കാൾ സാധ്യത റോബർട്ട് ജെന്റിക്കിനാണെന്നാണ് പുറത്തു വരുന്ന സൂചനകൾ. ജെയിംസ് ക്ലെവർലി, ഈ ഘട്ടത്തിലും വിജയിക്കും എന്ന തന്നെയാണ് പൊതുവെയുള്ള വികാരം. അങ്ങനെ വന്നാൽ, അന്തിമ ഘട്ടത്തിൽ പാർട്ടി അംഗങ്ങൾ വോട്ട് ചെയ്യുമ്പോഴും ചരിത്രം ആവർത്തിക്കും. ന്യൂപക്ഷ കുടിയേറ്റ വംശജനായ വ്യക്തിയും വെള്ളക്കാരനും തമ്മിലുള്ള മത്സരമായിരിക്കും നടക്കുക, നേരത്തെ ഋഷി സുനകും ലിസ് ട്രസ്സും തമ്മിൽ നടന്നതു പോലുള്ള ഒരു മത്സരം.
© Copyright 2024. All Rights Reserved