ന്യൂയോർക്ക് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വച്ച് യുഎസ്
പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൻ്റെ ചിത്രങ്ങൾക്ക് ന്യൂയോർക്ക് ടൈംസ് പുലിറ്റ്സർ പുരസ്കാരം നേടി. ട്രംപിന്റെ ചെവിക്ക് സമീപത്തു കൂടി വെടിയുണ്ട പാഞ്ഞുപോകുന്നതടക്കമുള്ള ചിത്രങ്ങളാണ് 'ബ്രേക്കിങ് ന്യൂസ് ഫൊട്ടോഗ്രഫി' വിഭാഗത്തിൽ ഡഗ് മിൽസിനെ പുരസ്ക്‌കാരത്തിന് അർഹനാക്കിയത്.
സുഡാനിലെ യുദ്ധം, അഫ്ഗാൻ യുദ്ധത്തിലെ യുഎസ് സേനയുടെ ഇടപെടൽ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾക്കും ന്യൂയോർക്ക് ടൈംസ് പുലിറ്റ്സർ നേടി. യുഎസിൽ ഗർഭഛിദ്രം നിരോധിച്ചതിനെ തുടർന്ന് മരിച്ച സ്ത്രീകളെക്കുറിച്ച് പ്രോ പബ്ലിക്ക പ്രസിദ്ധീകരിച്ച റിപ്പോർട്ടിനാണ് പബ്ലിക് സർവീസ് മെഡൽ. ഡോണൾഡ് ട്രംപിന് എതിരെയുള്ള കാർട്ടൂൺ പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ വാഷിങ്‌ടൻ പോസ്‌റ്റിൽ നിന്ന് രാജിവച്ച ആൻ ടെൽനിസും പുലിറ്റ്സറിന് അർഹയായി. 15 വിഭാഗങ്ങളിലായാണ് പുരസ്കാരം.
© Copyright 2025. All Rights Reserved