ട്രംപിന്റെ സ്ഥാനാരോഹണത്തിനു മുൻപ് മടങ്ങിയെത്തണം; വിദേശ വിദ്യാർഥികളോട് സർവകലാശാലകൾ

30/11/24

ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കുന്ന ജനുവരി 20ന് മുൻപ് യുഎസിലേക്ക് മടങ്ങിയെത്തണമെന്ന് വിദേശ വിദ്യാർഥികളോട്  സർവകലാശാലകൾ. അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവിൽ ഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് നിർദേശം. ട്രംപിന്റെ മുൻഭരണ കാലത്ത് ഏർപ്പെടുത്തിയ യാത്രാനിരോധനം മൂലമുണ്ടായ പ്രശ്നങ്ങളും ഇത്തരം നിർദേശം പുറപ്പെടുവിപ്പിക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിവരം.

-------------------aud-------------------------------

യുഎസിലെ വിദേശ വിദ്യാർഥികളുടെ എണ്ണത്തിലെ കാര്യമായ മാറ്റങ്ങളും സർവകലാശാലകളുടെ ആശങ്കകൾക്ക് കാരണമാകുന്നു. ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി, യുഎസിലെ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നിരുന്നു. 3,31,602 ഇന്ത്യൻ വിദ്യാർഥികളാണ് യുഎസിലുള്ളത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 23 ശതമാനം കൂടുതലാണ്. ചൈനീസ് വിദ്യാർഥികളുടെ എണ്ണം 4 ശതമാനം കുറഞ്ഞിട്ടുണ്ട്. ചൈനയിൽ നിന്നും മൊത്തം 2,77,398 വിദ്യാർഥികളാണുള്ളത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu