അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കാനഡയിലെ ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിൻറെ പതനം പ്രവചിച്ച് ടെസ്‌ല സിഇഒ എലോൺ മസ്‌ക്. യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയം വരെ മസ്ക്ക് ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. കനേഡിയൻ ഫെഡറൽ തെരഞ്ഞെടുപ്പ് 2025 ഒക്‌ടോബർ 20നോ അതിനു മുമ്പോ ആണ് നടക്കുക.
-------------------aud--------------------------------
എക്സിൽ വന്ന ഒരു പ്രതികരണത്തിന് മറുപടി നൽകുമ്പോഴാണ് ജസ്റ്റിൻ ട്രൂഡോ തോൽക്കുമെന്ന് മസ്ക് പ്രവചിച്ചത്. കാനഡയിൽ ട്രൂഡോയെ പുറത്താക്കാൻ ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ് എന്നാണ് മസ്കിനെ ടാഗ് ചെയ്ത് ഒരാൾ കമൻറിട്ടത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹം തോൽക്കുമെന്ന് മസ്ക് മറുപടി കുറിക്കുകയായിരുന്നു. 2013 മുതൽ ലിബറൽ പാർട്ടിയെ നയിക്കുന്ന ജസ്റ്റിൻ ട്രൂഡോയെ സംബന്ധിച്ചിടത്തോളം അടുത്ത വർഷത്തെ തെരഞ്ഞെടുപ്പ് നിർണായകമാണ്.
2025ൽ ട്രൂഡോയുടെ പാർട്ടി പ്രതിപക്ഷ നേതാവ് പിയറി പൊയിലീവർ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിക്കും ജഗ്മീത് സിംഗിൻറെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്കും എതിരെയാണ് മത്സരിക്കുക. കാനഡയിലേക്കുള്ള അനിയന്ത്രിതമായ കുടിയേറ്റത്തെ പിന്തുണച്ചതിന് ട്രൂഡോയുടെ മേൽ സമ്മർദ്ദം കനക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്.
© Copyright 2024. All Rights Reserved