ട്രാക്കിന് മുകളിൽ 'വായുവിൽ', മഗ്ലേവ് ട്രെയിനിൻറെ വേഗം മണിക്കൂറിൽ 623 കിലോമീറ്ററിന് മേലെ; മുൻ റെക്കോഡ് തിരുത്തി ചൈന

14/02/24

അതിവേ​ഗ ട്രെയിനുകളുടെ വേ​ഗതയിൽ പുതിയ റെക്കോർഡ് തീർത്ത് ചൈന. ചൈന എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ (CASIC) രൂപകൽപന ചെയ്ത പുതിയ മാഗ്നെറ്റിക്കലി ലെവിറ്റേറ്റഡ് (മാഗ്ലെവ്) ട്രെയിൻ വേ​ഗതയിൽ റെക്കോർഡ് കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന പരീക്ഷണത്തിൽ മണിക്കൂറിൽ 623 കിലോമീറ്ററിലേറെ (മണിക്കൂറിൽ 387 മൈൽ) വേ​ഗത കൈവരിച്ചതായി അവകാശപ്പെട്ടു. 2 കിലോമീറ്റർ നീളമുള്ള വാക്വം ട്യൂബിലായിരുന്നു പരീക്ഷണയോട്ടം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ട്രെയിനിന്റെ വേ​ഗത ഒരു സുപ്രധാന മുന്നേറ്റമാണെന്ന് CASIC പറഞ്ഞു. അൾട്രാ ഫാസ്റ്റ് ഹൈപ്പർലൂപ്പ് ട്രെയിൻ വാക്വം ട്യൂബിൽ യാത്ര ചെയ്യുമ്പോൾ സ്ഥിരത കൈവരിക്കുന്നത് ഇതാദ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാന വേ​ഗതയിലുള്ള ട്രെയിൻ യാഥാർഥ്യമാകുന്നതിന്റെ തൊട്ടടുത്താണ് ചൈനയെന്നും റിപ്പോർട്ടിൽ പറയുന്നു. മാഗ്ലെവ് സാങ്കേതികവിദ്യയിലൂടെ കാന്തികത ഉപയോഗിച്ചായിരിക്കും ട്രെയിൻ സഞ്ചരിക്കുക. ട്രാക്കുകൾക്ക് മുകളിലൂടെ ലെവിറ്റേറ്റ് ചെയ്തായിരിക്കും ഓടുക. അതുവഴി ഘർഷണം കുറയ്ക്കുകയും കൂടുതൽ വേ​ഗത കൈവരിക്കാൻ സാധിക്കുകയും ചെയ്യും. വായുവിന്റെ പ്രതിരോധം കുറയ്ക്കുന്ന പ്രത്യേകമായി രൂപകൽപ്പന ചെയ്ത ലോ-വാക്വം ട്യൂബിലൂടെയായിരിക്കും സഞ്ചാരം. റെക്കോർഡ് വേ​ഗത കൈവരിക്കുക മാത്രമല്ല, അതിനൂതന സാങ്കേതിക വിദ്യകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും പരീക്ഷണ ഓട്ടത്തിൽ തെളിഞ്ഞു. മണിക്കൂറിൽ 1,000 കിലോമീറ്റർ വരെ വേ​ഗതയാർജിച്ച് വിമാന വേഗതയെ മറികടക്കാനാണ് ശ്രമം. വളരെ രഹസ്യമായിട്ടാണ് പരീക്ഷണങ്ങൾ നടത്തുന്നതെന്ന് പദ്ധതിയുടെ ചീഫ് ഡിസൈനർ മാവോ കൈ മാധ്യമങ്ങളോട് പറഞ്ഞു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu