ഡബ്ലിനിൽ സ്‌കൂളിന് സമീപം കുട്ടികളടക്കം അഞ്ച് പേർക്ക് കത്തിക്കുത്തിൽ പരിക്ക്; ജനങ്ങൾ കീഴ്‌പ്പെടുത്തിയ 50കാരനായ അക്രമിയടക്കം പരിക്കേറ്റവർ ആശുപത്രിയിൽ; അക്രമി വിദേശിയെന്ന് ആരോപണം; ഡബ്ലിനിൽ വംശീയ ലഹള; വാഹനങ്ങൾക്ക് തീയിട്ടു

25/11/23

ജനങ്ങളെ ഭീതിയിലാഴ്ത്തി ഡബ്ലിനിൽ കത്തിയുമായി അക്രമിയുടെ അഴിഞ്ഞാട്ടം. കത്തിക്കുത്തേറ്റ് മൂന്ന് സ്‌കൂൾ കുട്ടികളടക്കം അഞ്ചുപേർക്കാണ് പരിക്കേറ്റത്ത്. കുത്തേറ്റ കുട്ടികൾ ഒന്നിനുപുറകെ ഒന്നായി താഴെ വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.പാർനെൽ സ്‌ക്വയറിൽ ഉച്ച തിരിഞ്ഞ് 1.30 ന് നടന്ന സംഭവത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റതായി ഐറിഷ് പോലീസും സ്ഥിരീകരിച്ചു. കുത്തേറ്റവരിൽ മൂന്ന് വയസ്സുള്ള കുട്ടിയുടെയും 30 കളിൽ പ്രായമുള്ള ഒരു വനിതയുടെയും നില ഗുരുതരമാണ്

ഇപ്പോൾ പരിക്കുകൾക്ക് ആശുപത്രിയിൽ ചികിത്സ തേടുന്ന 50 കാരനായ ഒരാളാണ് അക്രമി എന്ന് അറീയിച്ച പോലീസ് ഇതിൽ മറ്റാർക്കും പങ്കില്ലെന്നും ഉറപ്പിച്ചു പറയുന്നു. സംഭവം നടക്കുമ്പോൾ അതുവഴി പോയ ചില വഴിയാത്രക്കാരായിരുന്നു അക്രമിയെ പിടികൂടിയതും നിരായുധനാക്കിയത്. അല്പ സമയത്തിനുള്ളിൽ തന്നെ സംഭവം നടന്ന പാർനെൽ സ്ട്രീറ്റ് സംഘർഷഭരിതമായി. അക്രമിയിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ എത്തിയ 30 കാരിയായ ക്രഷ് ജീവനക്കാരിക്കാണ് മാരകമായ പരിക്കുള്ളത്.

സംഭവത്തിന്റെ വിവരം പുറത്തായതോടെ ഡബ്ലിനിലെ തെരുവുകൾ ജനരോഷത്തിൽ കത്തിയെരിയാൻ തുടങ്ങി. അക്രമി ഒരു വിദേശിയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശക്തമായതോടേ കടുത്ത കുടിയേറ്റ വിരുദ്ധരായവർ ഐറിഷ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. അക്രമി ഏത് നാട്ടുകാരനാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ തീവ്രവാദി ആക്രമണമല്ല എന്നതിന് മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

അതേസമയം ഐറിഷ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നത് അക്രമി ഒരു ഐറിഷ് പൗരനാണെന്നും എന്നാൽ അയാൾ ജനിച്ചത് അയർലൻഡിൽ അല്ല എന്നുമാണ്. വർഷങ്ങളായി ഇയാൾ അയർലൻഡിലാണ് താമസം. അക്രമത്തിനു മുൻപായി ഏതെങ്കിലും വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങൾ ഇയാൾക്ക് ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പോലീസ് അറിയിക്കുന്നുണ്ട്. അക്രമാസക്തരായ തീവ്ര വലതുപക്ഷ അനുഭാവികൾ തെരുവിൽ അഴിഞ്ഞാടുകയായിരുന്നു. നിരവധി പോലീസ് വാഹനങ്ങൾക്ക് അവർ തെരുവിൽ തീയിട്ടു. ഒരു ഡബിൾ ഡെക്കർ ബസ്സു ഒരു ട്രാമും അഗ്നിക്കിരയാക്കി. നിരവധി കടകൾ കൊള്ളയടിച്ച അക്രമികൾ പല കെട്ടിടങ്ങളുടെയും ജനൽച്ചില്ലുകളും മറ്റും അടിച്ചു തകർക്കുകയും ചെയ്തു. സംഭവസ്ഥലത്തിന്റെ പരിസരത്താകെ അഴിഞ്ഞാടിയ അക്രമികളെ ചെറുക്കാൻ റയട്ട് പോലീസിനെ ഇറക്കിയിട്ടുണ്ട്.

Latest Articles

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu