ഇന്നലെ അന്തരീക്ഷ താപനില മൈനസ് 11 ലേക്ക് താഴ്ന്നതോടെ ബ്രിട്ടനിൽ പലയിടങ്ങളിലും തണുത്ത് മരവിച്ച സാഹചര്യമായി. എൺപതോളം സ്ഥലങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിൽ വന്നപ്പോൾ, ഡാരാ കൊടുങ്കാറ്റിന്റെ പ്രഭാവത്താൽ പലയിടങ്ങളിലും റെയിൽ ഗതാഗതം തടസ്സപ്പെട്ടു. വളരെ വിരളമായി മാത്രം ഉണ്ടാകാറുള്ള ചുവപ്പ് മുന്നറിയിപ്പിന് കാരണമായ കാറ്റ് മണിക്കൂറിൽ 92 മൈൽ വേഗതയിൽ വരെ ആഞ്ഞടിച്ചപ്പോൾ പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. വൈദ്യുതി വിതരണം തടസ്സപ്പെട്ട വീടുകളിൽ പലതും ഇപ്പോഴും അത് പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
-------------------aud--------------------------------
ഇനിയും 18 ഓളം മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ ഉണ്ട് എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അവയിൽ അധികവും സെവേൺ നദിയുമായും ഡെർവെന്റ് നദിയുമായും ബന്ധപ്പെട്ടവയാണ്. അതുപോലെ 62 പ്രളയ മുന്നറിയിപ്പുകളും പ്രാബല്യത്തിലുണ്ട്. തണുപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും, ഈയാഴ്ച ആരംഭത്തോടെ കാലാവസ്ഥ ശാന്തമാകാൻ തുടങ്ങിയിരുന്നു. ഇംഗ്ലണ്ടിലും വെയ്ൽസിലും ഇന്നലെ രേഖപ്പെടുത്തിയ പരമാവധി താപനില യഥാക്രമം 6 ഉം 7 ഉം ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഇന്നും തണുത്ത കാലാവസ്ഥ തുടരും എന്നാണ് മെറ്റ് ഓഫീസ് പറയുന്നത്.
© Copyright 2025. All Rights Reserved