കര്‍ഷകര്‍ നടത്തിയ ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ കര്‍ഷകര്‍ക്ക് നേരെ പ്രയോഗിച്ചു. പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ച് കര്‍ഷകരുടെ മാര്‍ച്ചിനെ നേരിട്ടത് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവിന് സമീപമാണ്. മാര്‍ച്ചിനെത്തിയ കര്‍ഷകരുടെ ട്രാക്ടറുകളും ലോറികളും പൊലീസ് പിടിച്ചെടുത്തു.
പ്രധാനമായും സമരത്തില്‍ അണിനിരക്കുന്നത് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ്. വന്‍ സുരക്ഷാ ക്രമീകരണം ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ആവശ്യമെങ്കില്‍ തങ്ങള്‍ അനശ്ചിതകാല സമരം നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ സമരം.
ഹരിയാന, ഡല്‍ഹി അതിര്‍ത്തികളില്‍ സമരത്തെ നേരിടാന്‍ കടുത്ത നിയന്ത്രണമാണുള്ളത്. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തി. ഒരു മാസത്തേക്ക് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ കടക്കുന്നത് തടയാന്‍ അതിര്‍ത്തികള്‍ അടച്ചു.
ഹരിയാനയിലേക്ക് പഞ്ചാബില്‍ നിന്ന് കര്‍ഷകര്‍ കടക്കാതിരിക്കാന്‍ അതിര്‍ത്തികളില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിക്കുകയും റോഡില്‍ ഇരുമ്പാണികള്‍ നിരത്തുകയും ചെയ്തു.
© Copyright 2023. All Rights Reserved