കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ പുറത്തായതിന് പിന്നാലെ അംപയറോട് കയർത്ത കോഹ്‌ലിയുടെ നടപടി പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
-------------------aud--------------------------------fcf308
പുറത്തായ പന്ത് നോബോളാണെന്നാണു കോഹ്‌ലി പറഞ്ഞത്. ആർസിബി ബാറ്റിങ്ങിനിടെ മൂന്നാം ഓവറിലായിരുന്നു സംഭവം. ആദ്യ പന്തിൽ ഹർഷിത് റാണ ക്യാച്ചെടുത്താണു കോഹ്‌ലിയെ പുറത്താക്കിയത്. ഫുൾ ടോസായി വന്ന പന്ത് കോഹ്‌ലിയുടെ ബാറ്റിൽ തട്ടി ഉയർന്നുപൊങ്ങിയതോടെ ഹർഷിത് റാണ തന്നെ പിടിച്ചെടുക്കുകയായിരുന്നു.
പന്ത് അരയ്ക്കു മുകളിലാണു വന്നതെന്നും അതുകൊണ്ടുതന്നെ നോബോൾ വേണമെന്നുമായിരുന്നു കോഹ്‌ലിയുടെ വാദം.അംപയറുടെ തീരുമാനത്തിനെതിരെ കോഹ്‌ലി ഡിആർഎസ് എടുക്കുകയും ചെയ്തു. റീപ്ലേകളിൽകോഹ്‌ലി ക്രീസിനു പുറത്താണെന്നും നോബോളല്ലെന്നും വ്യക്തമായി. ഔട്ട് എന്ന് അംപയർമാർ വിധിച്ചു. എന്നാൽ ഔട്ടാണെന്നു വിധിച്ചതോടെ അംപയറോടും ഗ്രൗണ്ടിൽവച്ച് കോഹ്‌ലി കയർത്ത് സംസാരിക്കുകയായിരുന്നു. സംഭവത്തിൽ ബിസിസിഐ വിരാടിനെതിരെ നടപടിയെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവത്തിൽ കോഹ് ലിക്ക് പിന്തുണയുമായി നവജ്യോത് സിങ് സിദ്ദു, ഹർഭജൻ സിങ്, വരുൺ ആരോൺ, വസീം ജാഫർ, ഇർഫാൻ പഠാൻ എന്നിവർ രംഗത്ത് വന്നിട്ടുണ്ട്. അംപയർമാരുടേത് തെറ്റായ തീരുമാനമാണെന്ന് മുൻ താരങ്ങൾ പറഞ്ഞു. സംഭവത്തിൽ കെകെആർ ക്യാപ്റ്റൻ ശ്രേയസ് അയ്യരെ വിമർശിച്ച സിദ്ദു കോഹ് ലിയെ തിരിച്ച് വിളിക്കണമായിരുന്നെന്ന് പറഞ്ഞു.
തങ്ങളെ സംബന്ധിച്ച് അത് നോബോളല്ല എന്ന തീരുമാനം വളരെ ഞെട്ടിക്കുന്നതായിരുന്നു എന്ന് ആർസിബി നായകൻ ഡുപ്ലസിസ് പറഞ്ഞു. ''ചില സമയത്ത് ഇതൊക്കെ ഭ്രാന്തമായിട്ടാണ് തോന്നുന്നത്. നിയമങ്ങൾ നിയമങ്ങൾ തന്നെയാണ്. പക്ഷേ ആ പന്ത് എറിഞ്ഞ സമയത്ത് ഞാനും വിരാട് കോഹ്ലിയും കൃത്യമായി കരുതിയിരുന്നത് അത് അവന്റെ വേസ്റ്റിന് മുകളിലാണ് എന്നാണ്. എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങളിൽ ഒരു ടീം സന്തോഷവാന്മാരാവുകയും മറ്റേ ടീം സങ്കടത്തിലാവുകയും ചെയ്യാറുണ്ട്.''- ഡുപ്ലസിസ് പറഞ്ഞു.
© Copyright 2023. All Rights Reserved