പാരീസ് ഡിജിറ്റൽ ഷെംഗൻ വീസ നൽകുന്ന ആദ്യ യൂറോപ്യൻ
യൂണിയൻ രാജ്യമായി ഫ്രാൻസ്. ഇക്കൊല്ലം ജൂലൈയിൽ പാരീസ് ഒളിംപിക്സി നോടനുബന്ധിച്ചാണ് ഇത്തരമൊരു നടപടി. അത്ലറ്റുകൾക്കും പത്രപ്രവർത്തകർക്കും പ്രതിനിധികൾക്കും 70,000 വീസകൾ പൂർണ്ണമായും ഓൺലൈനായി ഫ്രാൻസ് നൽകും.
-------------------aud--------------------------------
ഫ്രാൻസ് വീസ പോർട്ടൽ വഴി ജനുവരി 1 മുതൽ ഈ സംവിധാനം പ്രവർത്തനം തുടങ്ങി.ഈ സംവിധാനം വഴിയുള്ള വീസകൾ നേരിട്ട് അക്രഡിറ്റേഷൻ കാർഡുകളിലേക്ക് സംയോജിപ്പിച്ച് നൽകും. 2024 ജനുവരി ഒന്നു തിങ്കളാഴ്ച മുതൽ, ഫ്രാൻസ് ഒളിംപിക് കോൺസുലേറ്റ് എന്ന പേരിൽ ഒരു പുതിയ സംവിധാനം പ്രവർത്തനം തുടങ്ങി. കഴിഞ്ഞ ഒക്ടോബറിൽ പാർലമെൻ്റ് അംഗീകരിച്ച യൂറോപ്യൻ യൂണിയൻ ഷെങ്കൻ വിസ ഡിജിറ്റലൈസേഷൻ പ്ളാനുകൾക്ക് അനുസൃതമായി, ഫ്രാൻസ് വിസ പ്ളാറ്റ്ഫോം വഴി അപേക്ഷകൾ ഫയൽ ചെയ്യുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യും, ഇതിലൂടെ ഓൺലൈനിൽ വീസ പ്രോസസ്സ് ചെയ്യുന്ന ആദ്യത്തെ ഇയു രാജ്യമായി ഫ്രാൻസ്
ഫ്രാൻസിൽ ഒളിംപിക്സ്, പാരാലിമ്പിക് ഗെയിംസ് യഥാക്രമം ജുലൈ 26 മുതൽ ഓഗസ്ററ് 11 വരെയും 2024 ഓഗസ്ററ് 28 മുതൽ സെപ്റ്റംബർ 8 വരെയുമാണ് നടക്കുന്നത്.
© Copyright 2023. All Rights Reserved