ഡിസംബർ 6ന് ചേരാനിരുന്ന ഇൻഡ്യ മുന്നണി യോഗം മാറ്റി. മൂന്ന് നേതാക്കൾ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് മാറ്റിയത്. ഈ മാസം 18ന് യോഗം ചേരുമെന്നാണ് സൂചന.
പശ്ചിമ ബംഗാൾ മമത ബാനർജി, ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. അഖിലേഷ് യാദവിന് പകരം മറ്റ് നേതാക്കളായിരിക്കും പങ്കെടുക്കുന്നത് എന്നാണ് അറിയിച്ചിരുന്നത്.
ഇൻഡ്യ മുന്നണിയുടെ യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത്. യോഗത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിൽ അതിനനുസരിച്ച് പരിപാടികൾ നിശ്ചയിക്കുമായിരുന്നുവെന്നും അവസാന നിമിഷം എങ്ങനെ ഷെഡ്യൂൾ മാറ്റാനാകുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മമത ബാനർജി ചോദിച്ചിരുന്നു. അതേസമയം ഇൻഡ്യ മുന്നണിയുടെ യോഗം അറിഞ്ഞില്ലെന്നുള്ള മമത ബാനർജിയുടെ പരാമർശത്തിൽ പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. യോഗം പെട്ടെന്ന് തീരുനാനിച്ചതല്ലെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
"യോഗം തിടുക്കപ്പെട്ട് വിളിച്ചതല്ല. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പുതന്നെ ആസൂത്രണം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുമ്പ് യോഗത്തെക്കുറിച്ച് മല്ലികാർജുൻ ഖാർഗെ ഉദ്ധവ് താക്കറെയുമായി സംസാരിച്ചിരുന്നു. ഉദ്ധവ് താക്കറെ നാളെ ഡൽഹിയിൽ എത്തുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. ഇൻഡ്യ മുന്നണിയുടെ ഭാവിയെക്കുറിച്ച് മനസിലാക്കിയതിനാലാണ് മമത ബാനർജി യോഗത്തിൽ പങ്കെടുക്കാത്തതെന്നാണ് വിഷയത്തിൽ പശ്ചിമ ബംഗാൾ ബി.ജെ.പി പ്രസിഡൻ്റ് പ്രതികരിച്ചത്.
ഇൻഡ്യ മുന്നണിയുടെ യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. യോഗത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കിൽ അതിനനുസരിച്ച് പരിപാടികൾ നിശ്ചയിക്കുമായിരുന്നുവെന്നും അവസാന നിമിഷം എങ്ങനെ ഷെഡ്യൂൾ മാറ്റാനാകുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മമത ബാനർജി ചോദിച്ചു. യോഗത്തിൽ മമത ബാനർജിയോ അഭിഷേക് ബാനർജിയോ ഉണ്ടാകില്ലെന്നാണ് വിവരങ്ങൾ. പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാൻ മറ്റൊരാളെ നിയോഗിക്കുമോ എന്നത് വ്യക്തമായിട്ടില്ല.
© Copyright 2025. All Rights Reserved