ഏഴുവർഷം നീണ്ട രാഷ്ട്രീയ വനവാസത്തിന് ശേഷം മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ സജീവ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് ടോറി രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവിന് കളമൊരുക്കുന്നത്.ടോറി പാർട്ടിയിലെ ആഭ്യന്തര പോരും അഭിപ്രായ സർവേകളിലെ ലേബറിന്റെ മേൽക്കൈയും ചേർന്ന സവിശേഷ സാഹചര്യത്തിലാണ് കാമറൂണിന്റെ റീ എൻട്രി.
ഔദ്യോഗികമായി ഫോറിൻ സെക്രട്ടറി പദം സ്വീകരിച്ചതോടെ സമാനതകളില്ലാത്ത ചരിത്രമാണ് അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത്. ബ്രക്സിറ്റ് റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്ന ഡേവിഡ് കാമറൂൺ 2016ൽ എംപിസ്ഥാനം വരെ രാജിവച്ച് പ്രസംവും പുസ്തകമെഴുതും ബിസിനസുമൊക്കെയായി കഴിയുകയായിരുന്നു. രാഷ്ട്രീയം വിട്ടു എന്ന് ഏവരും വിചാരിച്ചിരിക്കെയാണ് നാടകീയമായ തിരിച്ചുവരവ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനു യോജിച്ച അന്തരീക്ഷമാണ് താനും.
2010 മുതൽ 2016 വരെയാണ് കാമറൂൺ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലിരുന്നത്. അതിനു മുമ്പ് അഞ്ചുവർഷം പ്രതിപക്ഷ നേതാവായും തിളങ്ങി. ടോണി ബ്ലെയറിന്റെയും ഗോർഡൻ ബ്രൗണിന്റെയും പത്തുവർഷത്തെ ലേബർ ഭരണത്തിൽ നിന്നും ടോറികൾഅധികാരത്തിൽ മടങ്ങിയെത്തിയത് ഡേവിഡ് കാമറൂണിന്റെ ശക്തമായ നേതൃത്വത്തിനു കീഴിലായിരുന്നു.
© Copyright 2024. All Rights Reserved