നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെൻററി നയൻതാര: ബിയോണ്ട് ദി ഫെയറിടെയിലിനെതിരെ നടൻ ധനുഷ് നൽകിയ ഹർജിയിൽ മറുപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. ജനുവരി എട്ടിനകം നയൻതാര, ഭർത്താവ് വിഘ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്‌സ് എന്നിവർ മറുപടി നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
-------------------aud--------------------------------
നാനും റൗഡി താൻ ചിത്രത്തിൻ്റെ അണിയറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു പകർപ്പവകാശം ലംഘിച്ചെന്ന് കാണിച്ചാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നവംബർ 27നാണ് ഡോക്യുമെൻററി തർക്കത്തിൽ ധനുഷ്, നയൻതാരയ്ക്കെതിരെ ഹർജി നൽകിയത്.
© Copyright 2024. All Rights Reserved