ലോകത്തെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈത്ത് ദിനാർ ഒന്നാം സ്ഥാനത്ത്. ബഹ്റൈൻ ദിനാറാണ് രണ്ടാം സ്ഥാനത്ത്. ഫോബ്സാണ് ശക്തമായ കറൻസികളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 2023 മേയിൽ ഫോബ്സ് പുറത്തിറക്കിയ പട്ടികയിലും കുവൈത്ത് ദിനാർ ഒന്നാം സ്ഥാനത്തായിരുന്നു. പട്ടികയിൽ പത്താം സ്ഥാനത്താണ് യുഎസ് ഡോളർ.
ലോകത്ത് ഏറ്റവും ശക്തമായ രണ്ടും മൂന്നും കറൻസികളും ഗൾഫ് മേഖലയിൽ നിന്നാണ്. ഒമാനി റിയാലാണ് മൂന്നാം സ്ഥാനത്ത്. 270.23 ഇന്ത്യൻ രൂപക്കും 3.25 ഡോളറിനും തുല്യമാണ് ഒരു കുവൈത്ത് ദിനാർ. 220.4 രൂപക്കും 2.65 ഡോളറിനും തുല്യമാണ് ഒരു ബഹ്റൈൻ ദിനാർ. മൂന്നാം സ്ഥാനത്തുള്ള ഒമാൻ റിയാൽ , നാലാമത് ജോർഡനിയൻ ദിനാർ, ജിബ്രാൾട്ടർ പൗണ്ട് , ബ്രിട്ടീഷ് പൗണ്ട്, കായ് മാൻ ഐലൻഡ് , സ്വിസ് ഫ്രാങ്ക് , യൂറോ എന്നിങ്ങനെയാണ് ആദ്യ പത്തിലെ ഒമ്പതു രാജ്യങ്ങളുടെ പട്ടിക. യു.എസ് ഡോളർ പട്ടികയിൽ പത്താം സ്ഥാനത്താണ്. ഒരു യു.എസ് ഡോളറിന് 83.10 രൂപയാണ്.2024 ജനുവരി 10 വരെയുള്ള കറൻസി മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പട്ടിക. അതേസമയം ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ബുധനാഴ്ചത്തെ വിനിമയ നിരക്ക്, ഒരു യുഎസ് ഡോളറിന് 82.9 എന്ന മൂല്യത്തിൽ ഇന്ത്യ 15-ാം സ്ഥാനത്താണ്. സ്വിറ്റ്സർലൻഡിന്റെയും ലിച്ചെൻസ്റ്റീന്റെയും കറൻസിയായ സ്വിസ് ഫ്രാങ്ക് ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള കറൻസിയായി കണക്കാക്കപ്പെടുന്നു.
© Copyright 2024. All Rights Reserved