ഗ്ലാസ്‌ഗോയിലെ ജനപ്രിയ ഡോക്ടറായിരുന്ന ഡോ. ആനി വർഗീസി (65) ന്റെ സംസ്‌കാരം ഇന്ന് നാട്ടിൽ നടക്കും. രാവിലെ കീക്കൊഴൂർ കടമാൻ പതാലിൽ വീട്ടിലേക്ക് രാവിലെ എട്ടുമണിക്ക് കൊണ്ടുവരുന്ന മൃതദേഹം പൊതുദർശനത്തിനു ശേഷം പത്തരയോടെയാണ് ഭവനത്തിലെ ശുശ്രൂഷകൾ പൂർത്തിയാക്കുക. തുടർന്ന് കീകൊഴൂർ മാർത്തോമാ പള്ളിയിൽ സംസ്‌കരിക്കുകയും ചെയ്യും.
ഗ്ലാസ്‌ഗോ ഇഞ്ച് ഗ്രോവർ റോഡിൽ താമസമായിരുന്ന ഡോക്ടർ ആനി വർഗീസ് കഴിഞ്ഞ ഒരു വർഷക്കാലത്തിലേറെയായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നാട്ടിലായിരുന്നു. ഒരിക്കൽ എങ്കിലും ഡോക്ടർ ആനി വർഗീസിനോട് സംസാരിച്ചിട്ടുള്ള ഒരു വ്യക്തികൾക്കും ഡോക്ടറിനെ ഒരിക്കലും മറക്കാനാവില്ല. അതുകൊണ്ടുതന്നെ ഡോക്ടറുടെ ഓർമ്മകളിൽ വിതുമ്പുകയാണ് ഗ്ലാസ്‌ഗോ മലയാളികൾ.
അവസാന നോക്കു കാണാനായില്ലല്ലോ എന്ന സങ്കടമാണ് ഗ്ലാസ്‌ഗോയിലെ പ്രിയപ്പെട്ടവരെല്ലാം പങ്കിടുന്നത്. ഗ്ലാസ്‌ഗോയിലെ സൗഹൃദ കൂട്ടായ്മകളിലും പള്ളിയിലും കലാ സാംസ്‌കാരിക വേദികളിലും സജീവ സാന്നിധ്യമായിരുന്നു ഡോ. ആനി മാത്യു. പുഞ്ചിരിയോടെ എല്ലാവരെയും വ്യത്യാസങ്ങൾ ഇല്ലാതെ, കരുതുകയും ചെയ്ത ഒരു മനുഷ്യ സ്‌നേഹിയായ വ്യക്തിയുടെ അകാല വേർപാട് ഗ്ലാസ്‌ഗോ സമൂഹത്തെ ആകെ ദുഃഖത്തിൽ വിട്ടിരിക്കുകയാണ്. നാനാ തുറകളിലുള്ളവർ അനുശോചനവും പ്രാർത്ഥനയും അറിയിച്ചിട്ടുണ്ട്.
ഭാവി തലമുറയ്ക്ക് തന്റെ ജീവിതം കൊണ്ട് ഒരു നല്ല മാതൃക സമ്മാനിച്ച ഏവർക്കും പ്രിയങ്കരിയായ ഡോ. ആനി മാത്യുവിന്റെ വിയോഗത്തിൽ മാഗ്നവിഷൻ tv അനുശോചനം രേഖപെടുത്തുന്നു .
© Copyright 2024. All Rights Reserved