തിമോത്തി ഷലാമെ പ്രധാന വേഷത്തിൽ എത്തുന്ന ഡ്യൂൺ 2 മാർച്ച് ഒന്നിന് റിലീസാകുകയാണ്. ലോകമെങ്ങും ഈ ബ്രാഹ്മാണ്ഡ ചിത്രത്തിന് മികച്ച പ്രീസെയിൽ ലഭിക്കുന്നു എന്നാണ് വിവരം. കൊവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും മികച്ച പ്രീസെയിൽ ആണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് വിവരം. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിലെ ഓപ്പണിംഗ് വാരാന്ത്യ പ്രൊജക്ഷൻ വച്ച് 150 മില്യൺ ഡോളറിന് അപ്പുറത്തേക്ക് ചിത്രം കളക്ഷൻ പ്രതീക്ഷിക്കുന്നു എന്നാണ് വിവരം.
ഫ്രാങ്ക് ഹെർബെർട്ടിൻറെ സയൻസ് ഫിക്ഷൻ നോവലായ ഡ്യൂണിനെ അധികരിച്ചാണ് ഡെനിസ് വില്ലെന്യൂവ് ഡ്യൂൺ ചലച്ചിത്ര പരമ്പര ഒരുക്കിയത്. വൻ വിജയമായ ചിത്രത്തിൻറെ ആദ്യഭാഗം 2 വർഷം മുൻപാണ് പുറത്തിറങ്ങിയത്. ഡ്യൂൺ: പാർട്ട് 2 പുതിയ കഥാപാത്രങ്ങളും പുതിയ കഥാ പരിസരങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ചിത്രത്തിന് മികച്ച പ്രീസെയിൽ ലഭിക്കുന്നു എന്നാണ് കണക്ക്. 170 മില്ല്യൺ ഡോളറാണ് ആദ്യവാരത്തിൽ ചിത്രം പ്രതീക്ഷിക്കുന്നത്. ഇതിൽ 80 മില്ല്യൺ നോർത്ത് അമേരിക്കൻ ബോക്സോഫീസിൽ നിന്നും 85 മില്ല്യൺ വിദേശ മാർക്കറ്റിൽ നിന്നുമാണ് പ്രതീക്ഷിക്കുന്നത്. 190 മില്ല്യൺ ഡോളർ ചിലവിലാണ് ചിത്രം വാർണർ ബ്രേദേഴ്സ് ഒരുക്കിയത്. ചിത്രം ആദ്യവാരത്തിൽ തന്നെ ഇപ്പോഴത്തെ ബുക്കിംഗ് നിരക്കും ബോക്സോഫീസ് പ്രതികരണവും ലഭിച്ചാൽ 90 ശതമാനം മുടക്കുമുതൽ തിരിച്ചുപിടിക്കും എന്നാണ് റിപ്പോർട്ട്.
2021 കൊവിഡ് കാലത്ത് പുറത്തിറങ്ങിയ ഡ്യൂൺ അതിൻറെ ആദ്യ വാരാന്ത്യത്തിൽ 41 മില്യൺ ഡോളറും ലോകമെമ്പാടുമായി 402 മില്യൺ ഡോളറും നേടി. അന്ന് കൊവിഡ് കാലത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് എച്ച്ബിഒ മാക്സ് ഒടിടിയിലും തീയറ്ററിലും ഒരേ സമയമാണ് ചിത്രം റിലീസ് ചെയ്തത്.
© Copyright 2023. All Rights Reserved