ലണ്ടൻ ക്രിസ്മസും ന്യൂഇയറും പോലെ തന്നെ ബ്രിട്ടനിലെ ഏറ്റവും വലിയ ആഘോഷമായി ദീപാവലിയും മാറുമ്പോൾ ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒരു ഇടമാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫിസായ ഡൗണിങ് സ്ട്രീറ്റ് 10. ഡൗണിങ് സീറ്റിൽ ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും ദീപങ്ങൾ തെളിച്ച് ആഘോഷങ്ങൾ ഏതാനം ദിവസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ആഘോഷത്തിൽ പാർലമെന്റ് അംഗങ്ങൾ, പ്രമുഖ വ്യവസായികൾ, ബോളിവുഡ് താരങ്ങൾ, ബ്രിട്ടനിലെ വിവിധ ഇന്ത്യൻ സമൂഹങ്ങളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തിരുന്നു. ദീപാവലി ദിവസമായ ഇന്നലെ പത്താം നമ്പർ ഓഫിസിന് മുന്നിൽ മൺചിരാതുകൾ തെളിച്ച് വിപുലമായാണ് ദീപാവലി ആഘോഷിച്ചത്. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി നിയോഗിക്കപ്പെട്ടിട്ട് ഒരു വർഷം തികഞ്ഞ സമയത്താണ് ഇത്തവണത്തെ ദീപാവലി ആഘോഷങ്ങൾ. അതോടൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി സമ്മാനങ്ങളും ഋഷി സുനകിനെ തേടി എത്തിയിരുന്നു.
© Copyright 2025. All Rights Reserved