ഡൽഹിയിലും കനത്ത ജാ​ഗ്രത: സർക്കാർ ജീവനക്കാരുടെ അവധി റദ്ദാക്കി; വ്യോമാക്രമണ സൈറൺ മുഴക്കും

09/05/25

ഇന്ത്യ- പാകിസ്ഥാൻ സംഘർഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്തും കനത്ത ജാ​ഗ്രത. ഡൽഹിയിലെ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധികൾ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം ചണ്ഡീ​ഗഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലും പൊലീസ്, മെഡിക്കൽ ഉദ്യോ​ഗസ്ഥരുടെ അവധികൾ റദ്ദാക്കിയിരുന്നു.

-----------------------------

ഡൽഹിയിൽ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. മാർക്കറ്റുകൾ, മാളുകൾ, മെട്രോ, ഹോട്ടലുകൾ, വിമാനത്താവളം തുടങ്ങി ജനങ്ങൾ ഒത്തുചേരുന്ന എല്ലായിടത്തും സുരക്ഷയും പരിശോധനയും ശക്തമാക്കി. ഡൽഹിയിൽ ഇന്ന് 3 മണിക്ക് പരീക്ഷണാർഥം വ്യോമാക്രമണ സൈറൺ മുഴക്കുമെന്നും അറിയിപ്പുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും നടക്കുന്നത് പരീക്ഷണമാണെന്നും അധികൃതർ പറഞ്ഞു. 15- 20 മിനിറ്റുവരെ സൈറൺ മുഴങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. മുമ്പ് ചണ്ഡീ​ഗഡിലും സമാനമായി വ്യോമാക്രമണ സൈറൺ മുഴക്കിയിരുന്നു. വീടിനുള്ളിൽ തന്നെ തുടരാനും ബാൽക്കണി, ജനാലകൾ, ഗ്ലാസ് പാളികൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കാനും മുന്നറിയിപ്പിൽ ആവശ്യപ്പെട്ടിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu