ഇന്ന് രാവിലെ ഡൽഹിക്കാർ കണ്ണു തുറന്നത് പതിവിലും തണുത്തു വിറച്ചായിരുന്നു. ദിവസം ഒന്നു കഴിഞ്ഞപ്പോൾ അസ്ഥി തുളയ്ക്കുന്ന തണുപ്പിലേക്ക് രാജ്യ തലസ്ഥാനം പൂണ്ടിറങ്ങി. ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ബുധനാഴ്‌ച രാവിലെ രേഖപ്പെടുത്തിയത്.
-----------------------------
ന്യൂഡൽഹിയിലെ സഫ്‌ദർജംഗിൽ 4.9 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തി. ചൊവ്വാഴ്‌ച എട്ട് ഡിഗ്രിയായിരുന്നു താപനില. 24 മണിക്കൂർ കഴിഞ്ഞപ്പോൾ തണുപ്പ് ഒറ്റയടിക്ക് ഇരട്ടിയായി. കഴിഞ്ഞ വർഷം ഡിസംബർ 15നും ഇതേ താപനില രേഖപ്പെടുത്തിയിരുന്നു. ശൈത്യം കടുക്കുമ്പോൾ ഇനിയും തണുപ്പ് കൂടാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. 1930 ഡിസംബർ 27ന് രേഖപ്പെടുത്തിയ പൂജ്യം ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ റെക്കോർഡ് തണുപ്പ്.
© Copyright 2024. All Rights Reserved