ഹമാസ് മേധാവി യഹ്യ സിൻവറിനെ ഇസ്രയേൽ വധിച്ചതായാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ യഹ്യ സിൻവറിന്റെ അവസാന നിമിഷങ്ങളെന്ന രീതിയിലുള്ള ഡ്രോൺ ദൃശ്യങ്ങൾ ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ പുറത്തുവിട്ടിരിക്കുകയാണ്.
-------------------aud-------------------------------
യഹ്യ ഇരിക്കുന്ന കെട്ടിടം ആക്രമണത്തിൽ തകർന്നിട്ടുണ്ട്. നിറയെ പൊടിപടലങ്ങളാണ്. പൊടിപിടിച്ച സോഫയിൽ ഒരാൾ ഇരിക്കുന്നത് കാണാം. തലയും മുഖവും സ്‌കാർഫ് കൊണ്ട് മറച്ചിട്ടുണ്ട്. വലതു കൈക്ക് ഗുരുതരമായി പരിക്ക് പറ്റിയതായും കാണാൻ കഴിയും. ഡ്രോൺ അടുത്തേയ്ക്ക് ചെന്നപ്പോൾ ഒരു വടിയെടുത്ത് എറിയുന്നതും വിഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തതിന് ശേഷം ആ കെട്ടിടത്തിൽ ഷെൽ ആക്രമണം നടത്തുകയും യഹ്യ സിൻവർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് ഇസ്രയേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു.
അതേസയം യഹ്യ സിൻവറിന്റെ കൊലപാതകത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചില്ല. 2017 മുതൽ ഗാസയിൽ ഹമാസിനെ നയിച്ചിരുന്ന യഹ്യ സിൻവർ ഒക്ടോബർ 17ലെ ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ എന്നാണ് ഇസ്രയേലും യുഎസ് ഉദ്യോഗസ്ഥരും കുരുതുന്നത്.
© Copyright 2024. All Rights Reserved