തനിക്കെതിരെ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ആൻഡ്രൂ രാജകുമാരൻ. ചൈനീസ് ചാരനെന്ന് ആരോപിക്കപ്പെടുന്ന വ്യവസായിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ആൻഡ്രൂ രാജകുമാരൻ വ്യക്തമാക്കി.
-------------------aud--------------------------------
അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ, മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിച്ച് അദ്ദേഹവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായാണ് യോർക്കിലെ ഡ്യൂക്കായ ആൻഡ്രൂ രാജകുമാരൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ തങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ, സെൻസിറ്റീവ് സ്വഭാവമുള്ള ഒരു കാര്യങ്ങളും ചർച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇതുവരെയും ചൈനീസ് ചാരനെന്ന് സംശയിക്കുന്ന വ്യവസായിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ആൻഡ്രൂ രാജകുമാരന്റെ സുഹൃത്തായ ഇദ്ദേഹത്തെ, സുരക്ഷാകാരണങ്ങളാൽ യുകെയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതോടെയാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്. ആൻഡ്രൂ രാജകുമാരന്റെ അടുത്ത വിശ്വസ്തനായാണ് ഈ വ്യവസായിയെ വിശേഷിപ്പിച്ചിരിക്കുന്നത്. എച്ച് 6 എന്നറിയപ്പെടുന്ന ഈ വ്യക്തിയെ 2020-ൽ രാജകുടുംബത്തിൻ്റെ ജന്മദിന പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ, ചൈനയിലെ നിക്ഷേപകരുമായി ഇടപെടുമ്പോൾ ഡ്യൂക്കിൻ്റെ പേരിൽ പ്രവർത്തിക്കാമെന്ന വാഗ്ദാനം ഡ്യൂക്കിന്റെ സഹായിയായ ഡൊമിനിക് ഹാംഷെയർ നൽകിയതായും രേഖകൾ വ്യക്തമാക്കുന്നുണ്ട്.
© Copyright 2024. All Rights Reserved