ഈജിപ്ത് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽസിസിയെ മെക്സിക്കൻ പ്രസിഡന്റാക്കി യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ, ബൈഡന് ഓർമശക്തി കുറവാണെന്നും ഏറെ പ്രായമായെന്നുമുള്ള ജസ്റ്റിസ് ഡിപാർട്‌മെൻ്റിൻ്റെ രേഖകൾ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് രോഷംകൊണ്ടത്.
വാർത്ത സമ്മേളനത്തിനിടയിൽ അബദ്ധ0 പിണഞ് ബൈഡൻ ...
ഈജിപ്‌ത് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽസിസിയെ മെക്സിക്കൻ പ്രസിഡന്റാക്കി യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ തൊട്ടുപിന്നാലെ ഇസ്രായേലിൻ്റെ ഗസ്സ യുദ്ധത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ വലിയ അബദ്ധമാണ് ബൈഡൻ്റെ വായിൽ നിന്ന് വന്നത്. ഈജിപ്ത് പ്രസിഡന്റിനെ മെക്സിക്കൻ പ്രസിഡൻ്റ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രഹസ്യരേഖകൾ കൈകാര്യം ചെയ്യുന്നതിൽ പിഴവു പറ്റിയെന്ന് ആരോപിച്ച റിപ്പോർട്ടിന് മറുപടി പറയാനാണ് ബൈഡൻ വാർത്ത സമ്മേളനം നടത്തിയത്. ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞ ബൈഡനോട് ഗസ്സ സംഘർഷത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഈജിപ്ത്‌ത് പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽസിസിയെ ബൈഡൻ മെക്‌സിക്കൻ പ്രസിഡൻ്റ് എന്ന് വിശേഷിപ്പിച്ചത്.
നിങ്ങൾക്ക് അറിയുന്നത് പോലെ ഗസ്സയിലേക്ക് സഹായമെത്തിക്കാൻ അതിർത്തി തുറക്കാൻ മെക്സിക്കൻ പ്രസിഡൻ്റ് അൽ സിസി തയ്യാറായിരുന്നില്ല, എന്നാൽ ഞാൻ അദ്ദേഹത്തോട് സംസാരിച്ചു ബോധ്യപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അതിർത്തി തുറക്കാൻ തയ്യാറായത്.-എന്നായിരുന്നു ബൈഡൻ്റെ വാക്കുകൾ.വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് കാലാവധി കഴിഞ്ഞിട്ടും രഹസ്യരേഖകൾ കൈവശം വെച്ചതിൽ ബൈഡന് തെറ്റുപറ്റിയെന്ന് നീതിന്യായ വകുപ്പ് സ്പെഷ്യൽ കോൺസൽ റോബർട്ട് ഹറിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, ഓർമക്കുറവുള്ള പ്രായം കൂടിയ മനുഷ്യനായതിനാൽ ബൈഡനെതിരെ കുറ്റം ചുമത്തേണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് പ്രതിരോധിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ബൈഡൻ മെക്സിക്കൻ-ഈജിപ്ഷ്യൻ പ്രസിഡന്റുമാരുടെ പേരുകൾ മാറിപ്പറഞ്ഞത്.
© Copyright 2023. All Rights Reserved