ആക്ഷൻ പശ്ചാത്തലത്തിലാണ് ചിത്രം എന്നത് മാത്രമാണ് ടീസർ നൽകുന്ന സൂചന. റോഷ്‌നി പ്രകാശ്, സമുദ്രക്കനി, മിഷ്‌കിൻ, റിദ്ധ, ഛായാ ദേവി, ബാല ശിവജി, ഷണ്മുഖരാജൻ, യോഹാൻ ചാക്കോ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിൽ. ബാലതന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
നേരത്തെ സൂര്യയെ നായകനായി പ്രഖ്യാപിച്ച് ഷൂട്ടിങ് തുടങ്ങുകയും ചെയ്ത ചിത്രമാണ് വണങ്കാൻ. അതിൻറെ നിർമ്മാണവും സൂര്യയുടെ 2ഡി പ്രൊഡക്ഷനായിരുന്നു. എമന്നാൽ പിന്നീട് സൂര്യ പിന്മാറുകയും ചെയ്ത ചിത്രം നിന്ന് പോവുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അരുൺ വിജയ് ചിത്രത്തിലേക്ക് എത്തുന്നത്.
വി ഹൗസ് പ്രൊഡക്ഷൻറെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിൻറെ സംഗീതം. കന്യാകുമാരി പാശ്ചത്തലമാക്കിയാണ് ചിത്രം എത്തുന്നത്.
നടൻ സൂര്യയെ ബാല ഏറെ കഷ്ടപ്പെടുത്തിയതിനാലാണ് സൂര്യ ചിത്രത്തിൽ നിന്നും പിൻമാറിയത് എന്ന് ചില വാർത്തകൾ വന്നിരുന്നു. സിനിമയുടെ കഥ എന്താണ് എന്ന് ചോദിച്ചതിന് ബീച്ചിൽ പൊരിവെയിലത്ത് മണിക്കൂറുകൾ സൂര്യയെ ബാല നടത്തിച്ചു.
നൂറുകണക്കിന് ജൂനിയർ ആർടിസ്റ്റുകളുടെ മുന്നിൽ വച്ച് ചീത്ത വിളിച്ചു. ഒടുക്കം രണ്ട് ദിവസത്തിൽ സൂര്യ തീരുമാനത്തിൽ എത്തി ചിത്രത്തിന് ഇതുവരെ കോടികൾ ചിലവാക്കി എങ്കിലും വണങ്കാനുമായി മുന്നോട്ട് പോകേണ്ടെന്ന തീരുമാനമാണ് സൂര്യ എടുത്തത്. ഇതോടെ ബാലയ്ക്കും സൂര്യയ്ക്കും ഇടയിലുള്ള എല്ലാ ബന്ധവും അവസാനിച്ചുവെന്നാണ് സിനിമ നിരൂപകൻ ചെയ്യാറ് ബാലു സൂര്യ ചിത്രത്തിൽ നിന്നും പിൻമാറിയത് സംബന്ധിച്ച് മുൻപ് പറഞ്ഞത്.
© Copyright 2024. All Rights Reserved