2004 ൽ ആദ്യം തിയറ്ററുകളിലെത്തിയ ചിത്രം നീണ്ട 20 വർഷങ്ങൾക്കിപ്പുറം ഏപ്രിൽ 20 നാണ് തിയറ്ററുകളിൽ എത്തിയത്. 8 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം 2004 ൽ തിയറ്ററുകളിൽ എത്തിയപ്പോൾ വിജയ്‍യുടെ കരിയറിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമായി മാറിയിരുന്നു. ലോകമാകമാനം റീ റിലീസ് ചെയ്യപ്പെട്ട ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 30 കോടി നേടി എന്നതും കൗതുകം. ഇന്ത്യയിലെ വിവിധ ഭാഷാ സിനിമകളുടെ റീ റിലീസ് ചരിത്രത്തിൽ നമ്പർ 1 കളക്ഷൻ ഇപ്പോൾ ഗില്ലിയുടെ പേരിലാണ്. ഇപ്പോഴിതാ മറ്റൊരു വസ്തുതയും പ്രേക്ഷകർക്കിടയിൽ കൗതുകം സൃഷ്ടിക്കുകയാണ്. റീ റിലീസിനെത്തി 50-ാം ദിവസവും ചില തിയറ്ററുകളിൽ ചിത്രം ഹൗസ്‍ഫുൾ ഷോകൾ നേടി. ചെന്നൈ വടപളനിയിലുള്ള കമല സിനിമാസ് അടക്കം പല തിയറ്ററുകളിലും 50-ാം ദിവസത്തെ ടിക്കറ്റുകൾ അഡ്വാൻസ് ആയി വിറ്റുപോയി. ധരണിയുടെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രം സ്പോർട്സ് ആക്ഷൻ വിഭാഗത്തിൽ പെടുന്ന ഒന്നാണ്.
© Copyright 2024. All Rights Reserved