ഫെര്ഗൂസന് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്നും കുടുംബം സ്വകാര്യത ആഗ്രഹിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറിയിച്ചിരുന്നു. ഫെർഗൂസന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹത്തിന് ഏതാനും നാളുകൾ കൂടി തീവ്രപരിചരണ വിഭാഗത്തിൽ തുടരേണ്ടിവരുമെന്നും ശസ്ത്രക്രിയയിൽ പങ്കാളിയായ മലയാളി ന്യൂറോ സർജൻ ഡോ. ജോഷി ജോർജ് പറഞ്ഞു. അദ്ദേഹത്തിന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചത് വിജയകരമായി നീക്കം ചെയ്യാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സഹപ്രവർത്തകരും കളിക്കാരും ബോസ് എന്നു സ്നേഹത്തോടെ വിളിക്കുന്ന ഫെർഗൂസനുണ്ടായ സ്ട്രോക് അക്ഷരാർഥത്തിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചെന്നു താരങ്ങളുടെ പ്രതികരണം വ്യക്തമാക്കുന്നു.
© Copyright 2025. All Rights Reserved