ആരാധക തിരക്ക് കാരണം താരത്തെ പുറത്തിറക്കാൻ കഴിയാതെ സുരക്ഷാ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടി. കുറച്ച് സമയത്തിന് ശേഷമാണ് താരത്തെ പുറത്തേക്ക് എത്തിച്ചത്. വിജയിയുടെ സന്ദർശനത്തോടനുബന്ദിച്ച് ഫാൻസ് നഗരത്തിലെ പല സ്ഥലങ്ങളിലും താരത്തിന്റെ കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ചിരുന്നു. മാർച്ച് 23 വരെ വിജയ് തലസ്ഥാനത്തുണ്ടാകും. ഗ്രീൻഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലാണ് ലൊക്കേഷൻ. ചിത്രത്തിൻറെ ക്ലൈമാക്സ് രംഗമാണ് കേരളത്തിൽ ചിത്രീകരിക്കുക. സംവിധായകൻ വെങ്കട് പ്രഭു രണ്ടാഴ്ച മുൻമ്പ് സ്ഥനലത്തെത്തി ലൊക്കേഷൻ പരിശോധിച്ചിരുന്നു. 14 വർഷങ്ങൾക്ക് മുൻപ് കാവലൻ സിനിമയുടെ ഷൂട്ടിനായിരുന്നു വിജയ് കേരളത്തിൽ വന്നിരുന്നത്. ടൈം ട്രാവൽ ചിത്രമായി ഒരുങ്ങുന്ന ഗോട്ട് എഴുതി സംവിധാനം ചെയ്യുന്നത് വെങ്കട്ട് പ്രഭുവാണ്. മാനാട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വെങ്കട്ട് പ്രഭു ഒരുക്കുന്ന ചിത്രത്തില വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഇരട്ടവേഷത്തിലായിരിക്കും വിജയ് എത്തുകയെന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകൾ നൽകിയിരുന്നു.
ജയറാം, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
© Copyright 2024. All Rights Reserved