ഒരു പ്രശ്‌നവുമില്ല. എല്ലാം സുരക്ഷിതം, ഭദ്രം എന്നാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ നിലപാട്. പക്ഷെ ആ ആത്മവിശ്വാസം ഇന്നലെയോടെ അവസാനിച്ചു. കാരണം ബാങ്ക് ഓഫ് ഇംഗ്ലണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നടത്തിയ പ്രഖ്യാപനങ്ങള്‍ ഇതുവരെ ലേബര്‍ ഗവണ്‍മെന്റ് മറച്ചുപിടിക്കാന്‍ ശ്രമിച്ച സത്യങ്ങളെല്ലാം പുറത്തിടുന്നതാണ്.
-------------------aud--------------------------------
റേച്ചല്‍ റീവ്‌സിന്റെ ദുരന്ത സമാനമായ ബജറ്റ് രാജ്യത്തിന് സാമ്പത്തിക സ്തംഭനാവസ്ഥയാണ് സമ്മാനിച്ചതെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനങ്ങള്‍ സ്ഥിരീകരിക്കുന്നത്. ബജറ്റില്‍ നിന്നും നൂറ് ദിവസം മാത്രം അകലെ എത്തുമ്പോഴാണ് യുകെയുടെ വളര്‍ച്ച ഈ വര്‍ഷം പകുതിയായി, കേവലം 0.75 ശതമാനത്തില്‍ ഒതുങ്ങുമെന്ന് ബാങ്ക് വ്യക്തമാക്കുന്നത്.
ജീവിതച്ചെലവ് പ്രതിസന്ധി സമ്മര്‍ദങ്ങള്‍ കൂടുതല്‍ വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. പണപ്പെരുപ്പം ഈ വര്‍ഷം 3.7 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുമ്പോള്‍ തിരിച്ചടി കൂടുതല്‍ ശക്തമാകും. എനര്‍ജി ബില്ലുകള്‍ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ കനത്ത ആഘാതം സൃഷ്ടിക്കുമ്പോഴാണ് ഈ തിരിച്ചടികള്‍. എന്നാല്‍ ഇവയെല്ലാം ഒത്തുചേരുന്നത് 'സ്റ്റാഗ്ഫ്‌ളേഷനിലേക്ക്' നയിക്കുമെന്നാണ് ആശങ്ക. 1970-കളില്‍ ബ്രിട്ടനെ തകര്‍ത്ത സ്ഥിതിയാണ് ഇത്. ആ ഘട്ടത്തില്‍ 20 ശതമാനത്തിലേക്ക് പണപ്പെരുപ്പം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കുറി പരമാവധി 3.7 ശതമാനത്തിലേക്കാണ് പണപ്പെരുപ്പം എത്തുകയെന്നാണ് കരുതുന്നത്. വളര്‍ച്ച പ്രതീക്ഷിച്ചതിലും ദുര്‍ബലമാണെന്നും, ബിസിനസ്സുകളുടെയും, ഉപഭോക്താക്കളുടെയും ആത്മവിശ്വാസം താഴ്ന്നതായും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്ക് പ്രഖ്യാപനത്തിന് പിന്നാലെ പൗണ്ട് ഒരു സെന്റും, പകുതിയും ഡോളറിനെതിരെ താഴ്ന്നു. യൂറോയ്ക്ക് എതിരെയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 100 ദിവസം കൊണ്ട് ലേബര്‍ ഗവണ്‍മെന്റിന്റെ ദുരന്ത ബജറ്റ് സമ്മാനിച്ചത് എന്താണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രവചനങ്ങള്‍ വ്യക്തമാക്കുന്നതായി ടോറി ബിസിനസ്സ് വക്താവ് ആന്‍ഡ്രൂ ഗ്രിഫിത്ത് ചൂണ്ടിക്കാണിച്ചു.
© Copyright 2024. All Rights Reserved