പ്രതിഫലം കൂടാതെ അഭിനേതാക്കൾക്ക് ജിഎസ്ടിയും നൽകണം.കൂടാതെ വിനോദ നികുതിയും സർക്കാർ പിരിക്കുന്നു. ആദ്യഘട്ടമായി സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയെ വിവരങ്ങൾ ധരിപ്പിക്കും. ഉയരുന്ന ചെലവിന്റെ പ്രത്യാഘാതങ്ങൾ വിതരണക്കാരെയും തിയറ്ററുടമകളെയും ബാധിക്കുന്നതിനാൽ അവരുടെ സംഘടനകളെയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഘടനയായ 'അമ്മ'യ്ക്ക് കത്ത് നൽകിയിട്ടുണ്ട്. ഡബ്ബിങ്ങിനു മുൻപ് എന്ന വ്യവസ്ഥ മാറ്റി റിലീസിനു മുൻപ് മുഴുവൻ പ്രതിഫലവും എന്നാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 'അമ്മ'യുമായി വിശദമായ ചർച്ച നടത്താനും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.
© Copyright 2025. All Rights Reserved