ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഫോളോ ഓൺ ഭീഷണി ഒഴിവാക്കിയിരിക്കുകയാണ് ഇന്ത്യ. വാലറ്റത്തെ നിതീഷ് കുമാർ റെഡ്ഡിയുടെയും വാഷിങ്ടൺ സുന്ദറിന്റെയും വെടിക്കെട്ട് ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്. ഇതിനിടെ ടെസ്റ്റ് കരിയറിലെ കന്നി അർധ സെഞ്ച്വറി നേടാനും നിതീഷ് റെഡ്ഡിക്ക് സാധിച്ചു. തന്റെ കന്നി അർധ സെഞ്ച്വറി നേട്ടം അല്ലു അർജുന്റെ പുഷ്പ സ്റ്റൈലിൽ നിതീഷ് ആഘോഷിച്ചതാണ് ഇപ്പോൾ വൈറലാവുന്നത്.
-------------------aud--------------------------------
81 പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതമാണ് നിതീഷ് റെഡ്ഡി അർധസെഞ്ചറി പൂർത്തിയാക്കിയത്. ഇതിന് പിന്നാലെയാണ് പുഷ്പ സ്റ്റൈലിൽ ബാറ്റുകൊണ്ട് നിതീഷ് സെലിബ്രേഷൻ നടത്തിയത്. അല്ലു അർജുന്റെ ഹിറ്റ് സിനിമയായ പുഷ്പ എന്ന തെലുങ്കു ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളിലായി അല്ലു അർജുൻ വൈറലാക്കിയ സ്റ്റൈലാണിത്. നിതീഷിന്റെ മാസ് സെലിബ്രേഷൻ സോഷ്യൽ മീഡിയയിലും ആഘോഷമാക്കുകയാണ് ഇപ്പോൾ.പിരിയാത്ത എട്ടാം വിക്കറ്റിൽ വാഷിങ്ടൺ സുന്ദറിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർക്കാനും നിതീഷിന് സാധിച്ചു.
© Copyright 2024. All Rights Reserved