ഉത്തർപ്രദേശിലെ ഹാഥ്സിലെ മതചടങ്ങിനിടെ തിക്കിലും തിരക്കിലും 121 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ 3,200 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. എന്നാൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആൾദൈവം സൂരജ് പാൽ സിങ് എന്ന ഭോലെ ബാബയുടെ പേരില്ല. രണ്ട് ലക്ഷത്തോളം പേര് പങ്കെടുത്ത പരിപാടിയിൽ ആൾദൈവം ഭോലെ ബാബയിൽ നിന്നും അനുഗ്രഹം വാങ്ങാനും കാലിനടിയിലെ മണ്ണ് ശേഖരിക്കാനും ആളുകൾ തിരക്കുകൂട്ടി. ഇതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ ദുരന്തമുണ്ടായത്.
-------------------aud--------------------------------
രണ്ട് സ്ത്രീകൾ ഉൾപ്പടെ 11 പേരെ പ്രതിചേർത്താണ് ചൊവ്വാഴ്ച്ച കുറ്റപത്രം സമർപ്പിച്ചതെന്ന് "ദി ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്‌തു. ചടങ്ങിന്റെ പ്രധാന സംഘാടകരെയും പെർമിറ്റ് ഉറപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ടവരെയും ഉൾപ്പെടെ കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്. സംഭവം നടന്ന ജൂലൈ രണ്ടിന് സമർപ്പിച്ച എസ്.ഐ.ടി റിപ്പോർട്ടിലും ബാബയുടെ പങ്ക് ചോദ്യം ചെയ്തിട്ടില്ല. വിഷയത്തിൽ സംഭവം നടന്ന അന്ന് തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. സിക്കന്തറ റാവു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആനന്ദ് കുമാർ, സബ് ഡിവിഷനൽ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ, തഹസിൽദാർ സുശീൽ കുമാർ, സബ് ഇൻസ്പെക്‌ടർമാരായ മൻവീർ സിംഗ്, ബ്രിജേഷ് പാണ്ഡെ എന്നിവരടക്കം ആറ് ഉദ്യോഗസ്ഥരെ അശ്രദ്ധയും ഔദ്യോഗിക കൃത്യ നിർവഹണത്തിൽ പാരായജയപ്പെട്ടു എന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് സസ്പെൻഡ് ചെയ്തിരുന്നു.
© Copyright 2024. All Rights Reserved